കാന്താരി മുളക് കഴിച്ചാല്‍...

By online desk.06 05 2019

imran-azhar

കാന്താരി മുളക് കഴിച്ചാല്‍ രക്തം വറ്റിപേ്പാകും എന്നാണ് പലരും പറയുന്നത്. അതിനാല്‍ കാന്താരി ആരോഗ്യത്തിന് ഹാനീകരം എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടാവും. എന്നാല്‍, ഒരിക്കലും കാന്താരി മുളക് ആരോഗ്യത്തിന് ഹാനീകരമല്ല. ഏത് ഭക്ഷണവും അളവില്‍ അധികമായാലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ആരോഗ്യസംരക്ഷണ കാര്യത്തില്‍ കാന്താരി മുളകിന്റെ പ്രാധാന്യത്തെക്കുറിച്ചറിയൂ...

 

ചീത്തകൊളസ്‌ളോള്‍ നിയന്ത്രിക്കാന്‍: ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും കാന്താരി ഉത്തമമായിട്ടുള്ള ഒന്നാണ്. ചീത്ത കൊളസ്‌ട്രോളായ എല്‍ ഡി എല്‍ കാന്താരി കഴിക്കുന്നതിലൂടെ കുറയുന്നു. കൊളസ്‌ട്രോള്‍ മാത്രമല്ല, നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാന്താരിക്ക് കഴിയും.


മലബന്ധത്തെ ഇല്‌ളാതാക്കാന്‍: മലബന്ധം ഇല്ലാതാക്കാനും മലബന്ധത്തിന് പരിഹാരം കാണാനും കാന്താരി മുളകിന്റെ ഉപയോഗം സഹായിക്കും.


ദഹനപ്രശ്‌നങ്ങളെ പരിഹരിക്കാന്‍: ദഹന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാന്‍ കാന്താരിക്ക് കഴിയും. മാത്രമല്‌ള, ആമാശയത്തിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനും വയറ്റിലെ അസ്വസ്ഥതകളെ ഇല്‌ളാതാക്കാനും ഇത് സഹായിക്കും. വിശപ്പ് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇത് കാരണമാകുകയും ചെയ്യും.

OTHER SECTIONS