വാവ്‌ സ്പെഷ്യൽ അട

By Online Desk.31 07 2019

imran-azhar

 

 

പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ഹിന്ദുമത വിശ്വാസികൾ ആണ്ടിൽ ഒരിക്കൽ ബലിതർപ്പണം അർപ്പിക്കുന്ന കർക്കിടക വാവ് ഇന്ന്.


കർക്കിടക വാവ്‌ അട തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

 

വേണ്ട ചേരുവകൾ...

 

കർക്കിടക വാവ് അട

 

വറുത്ത അരിപ്പൊടി 3 കപ്പ്

 

ഉപ്പ് - 1/4 ടീസ്പൂൺ

 

നെയ്യ് - 1 ടീസ്പൂൺ

 

ശർക്കര - 100 ഗ്രാം

 

തേങ്ങാ - 1 എണ്ണം തിരുവിയത്

 

ഏലക്കാ - 3 എണ്ണം

 

വെള്ളം തിളപ്പിച്ചത് - ആവശ്യത്തിന്‌


തയ്യാർ ആക്കുന്ന വിധം...


അരിപ്പൊടിയിൽ നെയ്യും ഉപ്പും ചേർത്ത് തിളച്ച വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക. വാഴ ഇല വാട്ടി എടുക്കുക. ശർക്കര 3 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ശർക്കര അടുപ്പിൽ വെച്ച് കുറുക്കുക . കുറുകി വരുമ്പോൾ തേങ്ങാ ചേർത്ത് നന്നായി വരട്ടി അതിൽ ഏലക്കാ പൊടി ചേർത്ത് മിക്സു ചെയ്ത് എടുക്കുക. വാട്ടിയ ഇലയിൽ മാവ് പരത്തി അതിൽ ഫില്ലിങ്ങ് വെച്ച് അരുക് മടക്കി ആവിയിൽ പുഴുങ്ങി എടുക്കുക.

 

കർക്കിടകവാവ് അട തയ്യാർ.

OTHER SECTIONS