രുചികരമായ മീൻ പൊള്ളിച്ചത് തയ്യാറാക്കുന്ന വിധം

By Online Desk.02 08 2019

imran-azhar

 

 

ഘട്ടം -1


ആദ്യം മീനിൽ (ഏതു മീനിലും ചെയ്യാം )കാശ്മീരി മുളക്പൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി, പെരുംജീരകപൊടിയും, ഉപ്പ്, ഒരു നാരങ്ങയുടെ പകുതി നീരും ചേർത്ത് ഫ്രൈ ചെയ്യുക


ഘട്ടം -2


ഇനി ഒരു പാനിലേക്ക്, പെരുംജീരകം, കറിവേപ്പില, രണ്ടു സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുത്തു നന്നായി വഴറ്റുക, ശേഷം അതിലേക്ക് ചെറിയുള്ളിയും, ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ചതച്ചത് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, ഉലുവപ്പൊടി, പെരുംജീരകം ചതച്ചത് ചേർത്ത് മൂപ്പിക്കുക. ശേഷം 2 തക്കാളി അരിഞ്ഞത് കൂടെ ചേർത്ത് നന്നായി വഴറ്റുക. ശേഷം 2 പച്ചമുളക് അരിഞ്ഞിടാതെ മുഴുവനായും ഇട്ടു കൊടുക്കുക, കൂടെ കുറച്ച് കറിവേപ്പിൽ കൂടെ ഇട്ടു നന്നായി മിക്സ് ചെയ്യുക. ഒരു പകുതി നാരങ്ങാ നിറം കൂടെ ചേർത്ത് കൊടുക്കണം. രണ്ടു മിനിറ്റു കഴിഞ്ഞു തി ഓഫ് ചെയ്യാം. മസാല റെഡി.


ഘട്ടം -3

 

ഒരു വാഴയില വാട്ടിയെടുക്കുക. അതിലേക്ക് മസാല പകുതി വച്ചുകൊടുക്കുക, മുകളിലായി മീൻ വച്ച് വീണ്ടും ബാക്കിയുള്ള മസാലകൊണ്ട് മീൻ മുഴുവനായും മൂടി വയ്ക്കുക. ഇനി അത് നന്നായി കെട്ടി ഒരു ഇരുമ്പു ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു തിരിച്ചും മറിച്ചും ഒക്കെ ഇട്ടു 15 മിനിറ്റ് ചെറിയ തീയിൽ പൊള്ളിച്ചെടുക്കുക. സ്വാദിഷ്ടമായ കരിമീൻ പൊള്ളിച്ചത് റെഡി.

OTHER SECTIONS