ഹൃദയാഘാതം: ജീവന്‍ രക്ഷിക്കാന്‍ അറിഞ്ഞിരിക്കാം

By online desk.26 10 2019

imran-azhar

 

ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്.
ഹൃദയാഘാതമുണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങള്‍ നശിച്ച് തുടങ്ങുന്നതിനാല്‍ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം.

 

ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടന്ന് അടുത്തുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ച് അടിയന്തിര ചികിത്സയും വേണ്ടിവന്നാല്‍ ആന്‍ജിയോപ്‌ളാസ്റ്റിയും ചെയ്യേണ്ടതാണ്. ഹൃദയാഘാതം ഉണ്ടായി കഴിഞ്ഞാല്‍ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ പാലിക്കേണ്ട ചില കാര്യങ്ങളാണ് ഇവ.

 


1. ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം
തളിക്കരുത്. ഇത് രോഗാവസ്ഥ തീവ്രമാക്കും.

 

2. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്‌ളാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗ
ചികിത്സാ കേന്ദ്രത്തില്‍ രോഗിയെ എത്തിക്കുക.

 

3. രോഗിയുടെ ഇറുകിയ വസ്ത്രങ്ങള്‍ ഊരുകയോ, അയച്ചിടുകയോ
ചെയ്യുക.

 

4. രോഗിക്ക് ബോധം ഉണ്ടെങ്കില്‍ തലയും തോളും തലയിണ കൊണ്ട്
താങ്ങി ചാരിയിരുത്തുക.

 

5. രോഗിയുടെ നാഡീമിടിപ്പും ബി.പിയും പരിശോധിച്ച ശേഷം ഇവ
കുറവാണെങ്കില്‍ രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തി ക്കിടത്തി
തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കുക.

 

6. ഹൃദയാഘാതം ഉണ്ടായി ആദ്യ നാലു മണിക്കൂറില്‍ കുടിക്കുവാനോ
കഴിക്കുവാനോ ഒന്നും നല്‍കാതിരിക്കുക.

 

7. രോഗിയുടെ ബോധം നഷ്ടപ്പെട്ട് പള്‍സ് നിലച്ചാല്‍ സി.പി.ആര്‍
പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ അത് നല്‍കിക്കൊണ്ട് എത്രയും
പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കുക.

 

8. രോഗിക്ക് പൂര്‍ണ്ണ വിശ്രമം നല്‍കി വീല്‍ ചെയറിലോ കസേരയിലോ
സ്‌ട്രെച്ചറിലോ മാത്രം രോഗിയെ മാറ്റുക.

OTHER SECTIONS