കോവിഡ്: അലോപ്പതിയും ഹോമിയോയും സമം ചേര്‍ക്കാമെന്ന് സര്‍ക്കാര്‍, സുപ്രീംകോടതിയും കേന്ദ്ര ആയുഷ് മന്ത്രാലയവുമാണ് ഉത്തരവ് ഇറക്കിയത്

By Preethi Pippi.24 09 2021

imran-azhar

 

കേരളം: സംസ്ഥാനത്തെ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ഇനിമുതല്‍ കോവിഡ് ചികിത്സ നടത്താന്‍ അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ്കേരളം സർക്കാർ പുറത്തിറക്കി. പ്രതിദിന കോവിഡ് കേസുകളിലും മരണ നിരക്കിലും കേരളം മുന്നിലെത്തിയിട്ട് നാളുകളേറെയായി.

 

രോഗവ്യാപന തോത് കുറഞ്ഞെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴും രോഗഭീതിയില്‍ നിന്നും കേരളം മുക്തമായിട്ടില്ലെന്നുള്ളതാണ് വസ്തുത. അലോപ്പതിക്കൊപ്പം മാത്രം കേരളം സഞ്ചരിച്ചാല്‍ മതിയെന്ന ചില തത്പര കക്ഷികളുടെ പിടി വാശിക്ക് പിണറായി വിജയന്‍ സര്‍ക്കാരും ഇത്രയും നാള്‍ കുടിപിടിക്കുകയായിരുന്നു.

 

കോവിഡിന്റെ പ്രാരംഭദശയിലുള്ളവരും ചെറിയ ലക്ഷണങ്ങളുള്ളവരും ഹോമിയോ ചികിത്സ തേടിയാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാമെന്നും ആശുപത്രി പ്രവേശനം, ഐ.സി.യു/വെന്റിലേറ്റര്‍ സാഹചര്യവും ഒഴിവാക്കാമെന്നും ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ വാദിക്കുന്നുണ്ട്.

 


സുപ്രീംകോടതിയും കേന്ദ്ര ആയുഷ് മന്ത്രാലയവും കോവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും ഐഎംഎയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോവുകയായിരുന്നു എന്നാണ് ഉയര്‍ന്നിരുന്ന ആക്ഷേപം.

 

കോവിഡിന്റെ ഒന്നാംഘട്ടത്തില്‍ ഹോമിയോപ്പതിക് ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍
ഹോമിയോപ്പതിയിലുണ്ടെന്നും ഐ.എച്ച്.എം.എ വ്യക്തമാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഹോമിയോപ്പതിരംഗം ഏറെ മികവുറ്റതാണെന്നും ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു.

 

ഹോമിയ ആശുപത്രികളില്‍ നിന്ന് ഇതുവരെ കോവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് ലഭ്യമായിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാര്‍-സ്വകാര്യ ഹോമിയോ ആശുപത്രികളില്‍ക്കൂടി കോവിഡ് ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

 

 

 

OTHER SECTIONS