വൃക്കരോഗികളിൽ കോവിഡും മരണവും കൂടുന്നുയെന്ന് റിപ്പോർട്ട്

By Preethi.10 07 2021

imran-azhar

 

വൃക്കരോഗികളിൽ കോവിഡും മരണവും കൂടുന്നതായി പഠന റിപ്പോർട്ട്. പഠനം നടത്തിയവരിൽ മലയാളി യുവഡോക്ടർക്ക് അംഗീകാരവും ലഭിച്ചു. ഡയാലിസ് നടത്തുന്നവർക്ക് കോവിഡ് എങ്ങനെ ബാധിക്കുണെന്ന പഠനത്തിലാണ് അംഗീകാരം.

 

മലയാളി ഡോക്ടർ ടോം ജോസിന്റെ നേതൃത്വത്തിൽ ചണ്ഡിഗഡിലെ മെഡിക്കൽ സംഘത്തിന്റെ പഠനം കിഡ്‌നി ഇന്റര്നാഷണലിൽ പ്രസിദ്ധീകരിച്ചു. 14,573 വൃക്കരോഗികളിൽ 1279 പേർക്കും കോവിഡ് ബാധിച്ചതായും, ഇത് പൊതുസമൂഹത്തിലുള്ളതിനേക്കാളും 20 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു.

 


വൃക്കരോഗികളിൽ 23 ശതമാനം പേരും മരിച്ചു. മരിച്ചവരിൽ കൂടുതലും 55 വയസ്സിന് മുകളിൽ ഉള്ളവരായിരുന്നു. കഴിഞ്ഞ 5വർഷം കേരളത്തിൽ വൃക്ക രോഗികളുടെയും ഡയാലിസിന് വിധേയമാകുന്നവരുടെയും എണ്ണം കൂടുന്നതായും പഠനം പറയുന്നു. വൃക്ക രോഗികലിൽ കോവിഡ് ബാധിക്കുന്നത് തടഞ്ഞില്ലയെങ്കിൽ വലിയ തോതിൽ മരണം ഇനിയും ഉണ്ടാകുമെന്നും ഡോക്ടർ ടോം പറയുന്നു.

 

ഇരുട്ടി അമല ഹോസ്പിറ്റലിലാണ് ടോം ജോലിചെയ്യുന്നത്. കാക്കനാട് ജോസ് ടി കാക്കനാടിന്റെയും എൽസി ജോസിനെയും മകനാണ് ഡോക്ടർ ടോം.

OTHER SECTIONS