വൃക്കയിലെ കല്ല് അലിഞ്ഞുപോകാൻ എളുപ്പവഴികൾ

By Sooraj Surendran.22 08 2019

imran-azhar

 

 

പലരെയും ജീവിതത്തിൽ അലട്ടുന്ന ഗുരുതര രോഗമാണ് വൃക്കയിലെ കല്ല്. രോഗം മൂർച്ഛിക്കുന്നതിലൂടെ വൃക്കയുടെ പ്രവർത്തനം നിലക്കുന്നതിനും കാരണമായേക്കാം. ഈ രോഗം ലക്ഷങ്ങൾ മുടക്കി ചികിൽസിക്കുന്നതിന് പകരം കൃത്യമായ ഭക്ഷണക്രമീകരണം ഏർപ്പെടുത്തിയാൽ മതിയാകും.

 

വൃക്കയിലെ കല്ല് അലിഞ്ഞുപോകാൻ ചില എളുപ്പവഴികൾ...

 

വാഴപ്പിണ്ടി വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു മാർഗമാണ്. വാഴപ്പിണ്ടി ജ്യൂസാക്കി കഴിക്കുന്നത് വൃക്കയിലെ കല്ല് അലിയിച്ചുകളയാൻ വളരെ ഉത്തമമാണ്. നാം കഴിക്കുന്ന ആഹാരത്തിൽ വാഴപ്പിണ്ടി ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.

 

ദിവസവും ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇതിലൂടെ ധാതുക്കളിൽ നിന്നും കല്ല് രൂപപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. ഇതിലൂടെ വൃക്കയിലെ കല്ല് വളരെ എളുപ്പമായ രീതിയിൽ പ്രതിരോധിക്കാൻ സാധിക്കും.


ആഹാരം കഴിക്കുമ്പോൾ കഴിവതും കാൽസ്യം കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. പാലുൽപ്പന്നങ്ങളിൽ കാൽസ്യത്തിന്റെ അളവ് കൂടുതലായിരിക്കും. കഴിവതും പാലുൽപ്പന്നങ്ങളും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക.

 

OTHER SECTIONS