കുസൃതിയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ കുട്ടിയെ അങ്കണവാടിയില്‍ വിടണോ

By Subha Lekshmi B R.13 Mar, 2017

imran-azhar

കുഞ്ഞുങ്ങളായാല്‍ അല്പസ്വല്പം കുസൃതിയൊക്കെ കാണും. ഇവന്‍റെ അല്ലെങ്കില്‍ ഇവളുടെ കുരുത്തക്കേട് കാരണം രക്ഷയില്ല. കുറച്ചുസമയമെങ്കിലും അവിടെ പോയി അടങ്ങിയിരിക്കട്ടെ എന്നു കരുതി കുട്ടിയെ അങ്കണവാടിയില്‍ വിടുന്നത് നല്ല ശീലമല്ല. രണ്ടു വയസ്സാകുന്പോഴേകുഞ്ഞുങ്ങളെ പ്ളേ സ്കൂളിലോ അങ്കണവാടിയിലോ വിടുന്ന രക്ഷിതാക്കളുണ്ട്. ഉദ്യോഗസ്ഥരായ, കുഞ്ഞിനെ ജോലിക്കാരിയെ ഏല്‍പ്പിച്ചു പോകാന്‍ ധൈര്യമില്ലാത്ത മാതാപിതാക്കളുടെകാര്യത്തില്‍ വേറെ വഴിയില്ല. എന്നാല്‍, വീട്ടമ്മമാരും ചിലപ്പോള്‍ ഈ കടുംകൈ കാണിക്കാറുണ്ട്. ഇത് ശരിയല്ല...മൂന്നുവയസ്സു പൂര്‍ത്തിയായിക്കഴിഞ്ഞേ കുട്ടികളെ പ്ളേ സ്കൂളിലോ അങ്കണവാടിയിലോ വിടാവൂ. കാരണം, അതുവരെ അവര്‍ക്ക് അമ്മയുടെ കരുതല്‍ എപ്പോഴും ആവശ്യമാണ്. മൂന്നുവയസ്സുകഴിഞ്ഞാല്‍, അവരുടെ മാനസിക വികാസത്തിന് മറ്റുകുട്ടികളുമായുളളസൌഹൃദവും കൂട്ടുചേര്‍ന്നുളള കളിചിരികളും നന്നാണ്.

OTHER SECTIONS