ഫിസിയോതെറാപ്പിയിലൂടെ കാല്‍മുട്ട് വേദന പരിഹരിക്കാം

By online desk.19 09 2019

imran-azhar

 

വ്യായാമചലന രീതികള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതി എന്ന നിലയില്‍ ഇന്ന് ഫിസിയോതെറാപ്പി ചികിത്സയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും വേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. ഈ വേദന തികച്ചും അസുഖകരവും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരനുഭവമാണ്.പ്രായംചെന്നവരില്‍ ഏറ്റവും കടുതലായി കണ്ടുവരുന്ന ബുദ്ധിമുട്ടാണ് കാല്‍മുട്ട് വേദന. മുട്ടുവേദനയ്ക്ക് പല കാരണങ്ങള്‍ ഉണ്ടെങ്കിലും 60 വയസ് കഴിഞ്ഞവരില്‍ മുട്ടു തേയ്മാനം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടു വേദനയുടെ പ്രധാന കാരണം. കാല്‍മുട്ടിനുള്ളിലെ ആര്‍ട്ടിക്കുലാര്‍ കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥിക്ക് സംഭവിക്കുന്ന തേയ്മാനമാണ് ഇവിടെ വില്ലനാവുന്നത്. അമിതവണ്ണവും വ്യായാമരഹിത ജീവിതശൈലിയും രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. മുട്ടുവേദന ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത പ്രവൃത്തികളെ സാരമായി ബാധിക്കുന്നു. വേദന ഇല്ലാതാക്കി പ്രവര്ത്തന തലം വീണ്ടെടുക്കാന് ഫിസിയോ തെറാപ്പി സഹായിക്കുന്നു.

 

പ്രധാന ലക്ഷണങ്ങള്‍


മുട്ടുവേദന, മുട്ടില് നീരുവന്ന് വീങ്ങുക, മുട്ടു മടക്കാനും നിവര്‍ത്താനുമുള്ള ബുദ്ധിമുട്ട്, മുട്ടു മടക്കി ഇരിക്കാനും എഴുന്നേല്‍ക്കാനുമുള്ള പ്രയാസം, പടികള്‍ കയറാനും ഇറങ്ങാനും വേദന കൊണ്ട് സാധിക്കാതെ വരുക ഇവയെല്ലാം മുട്ടു തേയ്മാനത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. കാലക്രമേണ മുട്ടിന്റെ ഘടന തന്നെ മാറുകയും മുട്ടിന് വളവ് സംഭവിക്കുകയും ചെയ്യുന്നു.

 

മുട്ടുവേദനയുള്ള രോഗികള്‍ എല്ലുരോഗ വിദഗ്ധന്മാരെയോ മറ്റ് മെഡിക്കല്‍ ഡോക്ടര്‍മാരെയോ കാണുമ്പോള്‍ മരുന്ന് ചികിത്സയും പിന്നീട് ഫിസിയോതെറാപ്പിയും നിര്‍ദ്ദേശിക്കപ്പെടുന്നു. മുട്ടുവേദനയുള്ള രോഗിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് ബയോ മെക്കാനിക്കല്‍ വിശകലനത്തിലൂടെയും ചലന പരിശോധനയിലൂടെയും രോഗിയുടെ പ്രവര്ത്തനതലത്തിലുള്ള പ്രധാനപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നു. ഫിസിയോതെറാപ്പി ചികിത്സയിലേക്ക് കടക്കുമ്പോള്‍ മുട്ടുവേദനയുള്ള രോഗികള്‍ക്കെല്ലാം സമാന ചികിത്സയല്ല വേണ്ടത് എന്നത് സുപ്രധാനമാണ്.

OTHER SECTIONS