രക്തസമ്മർദം ഉയരുമ്പോൾ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ

By സൂരജ് സുരേന്ദ്രൻ .24 01 2021

imran-azhar

 

 

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം (ധമനീ രക്തസമ്മർദ്ദം)അഥവാ ബ്ലഡ്പ്രഷർ(Blood Pressure). ഇത് രക്തത്തിന്റെ സഗുമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനീയിലേയ്ക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന രക്തസമ്മർദ്ദത്തെ സിസ്റ്റോളിക് രക്തസമ്മർദ്ദം എന്നും ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാകുന്ന ധമനീമർദ്ദത്തെ ഡയസ്റ്റോളിക് മർദ്ദം എന്നും വിളിക്കുന്നു. രക്തസമ്മർദം ഉയരുമ്പോൾ ചില പ്രധാന ലക്ഷങ്ങൾ ഉണ്ടാകും അവ:

 

1. തളര്‍ച്ച അനുഭവപ്പെടുക.

2. കാഴ്ച മങ്ങുക.

3. സംസാരിക്കാന്‍ കഴിയാതിരിക്കുക.

4. നടക്കാന്‍ സാധിക്കാതിരിക്കുക.

5. ശ്വാസതടസം നേരിടുക.

6. നെഞ്ചുവേദന

7. കഠിനമായ തലവേദന

 

OTHER SECTIONS