വൈകി ഉറങ്ങുകയും താമസിച്ച് ഉണരുകയും ചെയ്താല്‍...

By Online Desk.24 05 2020

imran-azhar

 

 

ജീവിത സാഹചര്യങ്ങളാലും മറ്റ് പലകാരണങ്ങള്‍ കൊണ്ടും രാത്രി വൈകി ഉറങ്ങുകയും, രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നത് പലരുടെയും ശീലമാണ്. എന്നാല്‍, ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനോടൊപ്പം ജീവന് തന്നെ ഭീഷണിയാകാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. യു കെ ബയോബാങ്ക് ആണ് പഠനം പുറത്തുവിട്ടത്. അഞ്ച് ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇത്തരക്കാരില്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ അപകട സാദ്ധ്യത 10 ശതമാനം കൂടുതലാണ് എന്നാണ്. വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും പഠനത്തിൽ കണ്ടെത്തിയതായി ഗവേഷകർ അഭിപ്രായപ്പെടുന്നു.

 

OTHER SECTIONS