നഴ്‌സുമാര്‍ക്കും എംബിബിഎസ് നേടാം, ശുപാര്‍ശ ദേശീയ വിദ്യാഭ്യാസനയത്തില്‍

By Rajesh Kumar.06 06 2019

imran-azhar

ന്യൂഡല്‍ഹി: നഴ്‌സുമാര്‍ക്കും ദന്തിസ്റ്റുകള്‍ക്കും ലാറ്ററല്‍ എന്‍ട്രിയിലൂടെ എംബിബിഎസ് നേടാം എന്ന നിര്‍ദ്ദേശവുമായി പുതിയ ദേശീയ വിദ്യാഭ്യാസനയം. വൈദ്യശാസ്ത്രവിദ്യാഭ്യാസ രംഗത്ത് ഏറെ മാറ്റത്തിനും വിവാദത്തിനും കാരണമാകുന്ന ദേശീയവിദ്യാഭ്യാസനയത്തിന്റെ കരട് രൂപരേഖയിലാണ് നിര്‍ദ്ദേശമുള്ളത്. എംബിബിഎസിനു പ്രവേശനം ലഭിക്കുന്നതിനായി ഒന്നോ രണ്ടോ വര്‍ഷത്തെ പൊതു ഫൗണ്ടേഷണല്‍ കോഴ്‌സ് ഉണ്ടാവും.

 

നിലവിലുള്ള വിദ്യാഭ്യാസരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ ഒന്നോ രണ്ടോ വര്‍ഷം പൊതുവായ സിലബസ് പഠിപ്പിക്കണമെന്നും അതിനുശേഷം എംബിബിഎസ്, ബിഡിഎസ്, നഴ്‌സിംഗ്, മറ്റു സ്‌പെഷ്യലൈസേഷന്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്കു തിരഞ്ഞെടുക്കാം എന്നും കരട് രൂപരേഖ നിര്‍ദ്ദേശിക്കുന്നു. നഴ്‌സിംഗ്, ബിഡിഎസ് പോലുള്ള മറ്റു വൈദ്യശാസ്ത്ര കോഴ്‌സുകളില്‍ ബിരുദം ഉള്ളവര്‍ക്കും ലാറ്ററല്‍ എന്‍ട്രിയിലൂടെ എംബിബിഎസ് നേടാം.

 

നാരായണ ഹെല്‍ത്തിന്റെ ചെയര്‍മാനായ ഡോ. ദേവി ഷെട്ടിയാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കരട് രൂപരേഖയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സ്മര്‍പ്പിച്ചത്. എന്നാല്‍, ലാറ്ററല്‍ എന്‍ട്രിയും പൊതു പ്രവേശനപരീക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് ഡോ. ദേവി ഷെട്ടി വ്യക്തമാക്കി. ശിപാര്‍ശയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും എംബിബിഎസ് പ്രവേശനത്തിനുള്ള സൗജന്യ പാസ് ആയി ലാറ്ററല്‍ എന്‍ട്രിയെ മാറ്റുന്നത് അനുവദിക്കാനാവില്ലെന്നും ഡോ. ദേവി ഷെട്ടി പറഞ്ഞു.

 

 

OTHER SECTIONS