ഏത് കാര്യത്തെയും നെഗറ്റീവായി കാണുന്നുവെങ്കില്‍?

By online desk .27 10 2020

imran-azhar

 

 

മാനസിക രോഗം, മാനസിക പിരിമുറുക്കം എന്നിവ അനുഭവിക്കുന്നവര്‍ക്ക് നെഗറ്റീവ് ചിന്തകള്‍ കൂടാതലായി വരാം എന്നാണ് പുതിയ പഠനങ്ങള്‍. വിഷാദം പോലുളള മാനസിക അവസ്ഥയിലുളളവര്‍ക്കും കാര്യങ്ങളെ നെഗറ്റീവായി എടുക്കാനുളള പ്രേരണ കൂടുതലാണ്. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ ഗവേഷകരുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാനസിക വൈകല്യമുളളവര്‍ക്ക് പറയുന്ന കാര്യങ്ങള്‍ ആ രീതിയില്‍ എടുക്കാനുളള കഴിവ് ഉണ്ടാകില്ല. അവര്‍ക്കൊന്നും പോസിറ്റീവായി മനസിലാക്കാന്‍ കഴിയില്ല എന്നും പഠനം പറയുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരെയാണ് പഠന വിധേയമാക്കിയത്.


അമിത ഉത്കണ്ഠ, പിരിമുറുക്കം, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, മനോവിഭ്രാന്തി, ആത്മഹത്യാശ്രമങ്ങള്‍, വഴക്കടിക്കല്‍, പൊട്ടിത്തെറി, മനോനിലയിലുണ്ടാവുന്ന മാറ്റം, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികള്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രകടമായ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നതാണ് ഉത്തമം.


ചിലര്‍ ഏത് കാര്യത്തെയും നെഗറ്റീവ് ചിന്തയിലൂടെ മാത്രമേ നോക്കി കാണുകയുളളൂ. മറ്റുളളവരുടെ വാക്കുകള്‍ വളച്ചൊടിക്കുകയും അവയെ നെഗറ്റീവായി മാത്രം വ്യാഖ്യാനിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. അത്തരക്കാര്‍ക്ക് തീര്‍ച്ചയായും മാനസിക വൈകല്യം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, പ്രകടമായ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് വിദഗ്ദ്ധരുടെ സഹായത്തോടെ പ്രശ്‌ന പരിഹാരം കണ്ടെത്താം.

 

OTHER SECTIONS