LIFE

ഏത് കാര്യത്തെയും നെഗറ്റീവായി കാണുന്നുവെങ്കില്‍?

മാനസിക രോഗം, മാനസിക പിരിമുറുക്കം എന്നിവ അനുഭവിക്കുന്നവര്‍ക്ക് നെഗറ്റീവ് ചിന്തകള്‍ കൂടാതലായി വരാം എന്നാണ് പുതിയ പഠനങ്ങള്‍. വിഷാദം പോലുളള മാനസിക അവസ്ഥയിലുളളവര്‍ക്കും കാര്യങ്ങളെ നെഗറ്റീവായി എടുക്കാനുളള പ്രേരണ കൂടുതലാണ്. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ ഗവേഷകരുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാനസിക വൈകല്യമുളളവര്‍ക്ക് പറയുന്ന കാര്യങ്ങള്‍ ആ രീതിയില്‍ എടുക്കാനുളള കഴിവ് ഉണ്ടാകില്ല. അവര്‍ക്കൊന്നും പോസിറ്റീവായി മനസിലാക്കാന്‍ കഴിയില്ല എന്നും പഠനം പറയുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരെയാണ് പഠന വിധേയമാക്കിയത്.

ആരോഗ്യകരമായ രീതിയില്‍; തടി കുറയ്ക്കാന്‍...

ആരോഗ്യ - സൗന്ദര്യ സംരക്ഷണകാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അമിത വണ്ണം. പലവിധ മാര്‍ഗ്ഗങ്ങളും മാറി മാറി പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കില്‍ പാര്‍ശ്വഫലമൊന്നുമില്ലാത്ത ഈ ഗൃഹമാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ...ഇഞ്ചി: ഇഞ്ചി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാര്‍ഗ്ഗമാണ്. ഇത് വയറ്റിലെ കനത്തെ ഇല്‌ളാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ. തടി സംബന്ധമായ പ്രശ്‌നങ്ങളെ ഇഞ്ചി ചായ കൊണ്ട് പ്രതിരോധിക്കാം.

ഇന്ന് ലോക കാഴ്ച ദിനം; കണ്ണിനെ കണ്ണായി കരുതാം

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രാമൂഖ്യത്തോടെ ആചരിക്കപ്പെടുന്ന ആരോഗ്യദിനങ്ങളില്‍ ഒന്നാണ് ലോക കാഴ്ച ദിനം. കണ്ണുളളപ്പോള്‍ അതിന്റെ പ്രാധാന്യം നാം അറിയില്ല എന്നു പറയുമ്പോള്‍ തന്നെ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാണ്. കണ്ണുണ്ടായാലും പോരാ അത് ശരിയായി കാണുന്നതും ആകണം. ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷത്തെ ലോക കാഴ്ച ദിനം ആചരിക്കപ്പെടുന്നത്. 'കാഴ്ചയുടെ പ്രത്യാശ' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇത്തവണ കുട്ടികളുടെ അന്ധത നിര്‍മ്മാര്‍ജന മാര്‍ഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം ശക്തമാക്കാനാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ഈ വിഷയത്തെപ്പറ്റി വെബിനാറും സ്‌കൂള്‍ കുട്ടികളുമായുള്ള സംവാദവും സംസ്ഥാന സര്‍ക്കാരും സംഘടിപ്പിക്കുന്നുണ്ട്.കുട്ടികളുടെ അന്ധത 70 ശതമാനവും ഒഴിവാക്കാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

തലവേദനയ്‌ക്കൊപ്പം കാഴ്ച മങ്ങുന്നുവെങ്കില്‍?

തലവേദനയെ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, കഠിനാദ്ധ്വാനം തുടങ്ങി തലവേദനയുടെ കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍, തലവേദനയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാഴ്ച മങ്ങലും ശ്രദ്ധിച്ചിലെ്‌ളങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. പലതരത്തില്‍ കൂടിയും കുറഞ്ഞും വരുന്ന തലവേദനകള്‍ പലരും ശ്രദ്ധിക്കാറില്‌ള. എന്നാല്‍, ഇത് നിങ്ങള്‍ ഒരു രോഗിയായി മറുകയാണ് എന്നതിന്റെ ഒരു ലക്ഷണമാകാം. ഇത്തരത്തില്‍ കൂടിയും കുറഞ്ഞും വരുന്ന തലവേദന രക്തശ്രാവത്തിന്റെ ലക്ഷണമാണ്. തലവേദനയും ഒപ്പം കാഴ്ച മങ്ങലും അനുഭവപെ്പടുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ ഇത് സ്‌ട്രോക്കിന്റെ ലക്ഷണവുമാകാം.

ഇന്‍സുലിന്‍ കുത്തി വയ്പ്പില്ലാതെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍?

പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നമായിരുന്നു പ്രമേഹവും കൊളസ്‌ട്രോളു. എന്നാല്‍, ആധുനിക ശീലങ്ങളാല്‍ ഇപ്പോള്‍ പ്രായഭേദമന്യേ മുതിര്‍ന്നവരെന്നോ കുഞ്ഞുങ്ങളോന്നോ വേര്‍തിരിവെന്നോ ഇല്ലാതെ പലരും അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് പ്രമേഹം. പല രോഗങ്ങള്‍ക്കും കാരണമാകുന്ന രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തില്‍ പഞ്ചാസരയുടെ അളവു വര്‍ദ്ധിക്കുന്നതും ഇതനുസരിച്ച് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടാത്തതാണ് പ്രമേഹത്തിന്റെ പ്രധാന കാരണം. പാരമ്പര്യം മുതല്‍ ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും സ്‌ട്രെസമെല്ലാം രോഗസാദ്ധ്യത ഇരട്ടിയാക്കാറുണ്ട്.

Show More