ആത്മവിശ്വാസത്തോടെ പ്രണയിക്കാം ... സംഖ്യാ ശാസ്ത്രം നോക്കി ....

By Greeshma G Nair.18 Apr, 2017

imran-azhar

 

 

പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല . ആത്മാർത്ഥമായി പ്രണയിക്കുമ്പോൾ ആ ബന്ധത്തിൽ വിജയം കണ്ടെത്താനും പരമാവധി പരിശ്രമിക്കുന്നവരാണ് ഏവരും . എന്നാൽ ജ്യോതിഷം നോക്കി പ്രണയിക്കുന്നത് ചുരുക്കം .എന്നാൽ ഇപ്പോൾ പ്രണയ സാഫല്യം നേടാൻ ജ്യോതിഷത്തെ കൂട്ടു പിടിക്കുന്നവരും വിരളമല്ല .

 

ഇതില്‍ സംഖ്യാ ശാസ്ത്രത്തെയാണ് പലരും ആശ്രയിക്കുന്നത് . ഒരു പേരിലെ ഒരക്ഷരം മാറ്റുന്നതു കൊണ്ട് പ്രണയിനിയെ നേടാമെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. ഭാഗ്യനമ്പര്‍ തുന്നിയ തൂവാല കൈവശം വെച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ അനുകല ഫലം ലഭിക്കുമെന്നും വിശ്വാസമുണ്ട്. ഇന്റര്‍വ്യൂകളിലും മത്സര പരീക്ഷകളിലും പങ്കെടുക്കുന്നവരും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താറുണ്ട്.

 

പ്രണയാഭ്യര്‍ത്ഥനയുമായി ഇഷ്ടപ്പെട്ടയാളെ സമീപിക്കുമ്പോള്‍ പോകുമ്പോള്‍ ഭാഗ്യദായകമായ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനു പിന്നിലും ചില അനുകൂല ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുവെന്ന വിശ്വാസമാണ്. പ്രണയഫലം അറിയാന്‍ നിരവധിപ്പേര്‍ സമീപിക്കാറുണ്ടെന്ന് വിവിധ ജ്യോതിഷികളും ശരിവെക്കുന്നു.

 

പ്രണയത്തിന്റെയും ദൃഢബന്ധങ്ങളുടെയും ദിക്കാണ് തെക്കുപടിഞ്ഞാറ് എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീടിന്റെ ഈ ഭാഗത്തെ കാര്യമായി പരിഗണിക്കണം.

 

പിങ്ക് ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ പ്രണയജീവിതത്തിന് ഊര്‍ജ്ജം പകരും. മെഴുകുതിരികളും പ്രണയത്തിന്റെ ചിഹ്നങ്ങളാണ്. റോസ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ക്രിസ്റ്റലുകള്‍ നിങ്ങളുടെ പ്രണയഭാഗ്യം വര്‍ദ്ധിപ്പിക്കും.
തെക്ക് പടിഞ്ഞാറ് മൂലയില്‍ ഒരു മണിയോ വിന്‍ഡ് ചൈമോ അല്ലെങ്കില്‍ ഒരു ക്രിസ്റ്റലോ തൂക്കുന്നത് പ്രണയത്തിന്റെ ഊര്‍ജ്ജത്തിന് ചലനം നല്‍കും.

OTHER SECTIONS