ശ്വാസം പിടിച്ചു നിര്‍ത്തരുത്.. കൊറോണ ആക്രമണം രൂക്ഷമാകും

By Veena Viswan.14 01 2021

imran-azhar

ശ്വാസം പിടിച്ചുനിര്‍ത്തുന്ന അവസ്ഥ കൊറോണ വൈറസ് ബാധ വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ശ്വാസം പിടിച്ചു നിര്‍ത്തുമ്പോള്‍ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന സാഹചര്യം വര്‍ധിക്കുമെന്നാണ് പ്രധാന കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി മദ്രാസിലെ ശാ്‌സ്ത്രജ്ഞരുടെ പഠനത്തിലാണ് കോവിഡ് വ്യാപനത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭിച്ചത്.

 

ശ്വാസകോശത്തിനുള്ളില്‍ വൈറസിന് നിലനില്‍ക്കാനുള്ള സാധ്യത ശ്വാസം പിടിച്ചു വയ്ക്കുന്നതിലൂടെ വര്‍ദ്ധിക്കും. ഇത് രോഗബാധ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ശ്വസന ആവൃത്തിയുടെ മാതൃക ലബോറട്ടറിയില്‍ തയ്യാറാക്കി നടത്തിയ പഠനത്തിലാണ് ശ്വാസം പിടിച്ചു വയ്ക്കുന്ന അവസ്ഥ വൈറസ് ആക്രമണം രൂക്ഷമാക്കുമെന്ന് തെളിയിച്ചതെന്ന് പഠനം വ്യക്തമാക്കുന്നു. ശാസ്ത്ര ജേണലായ ഫിസികിസ് ഓഫ് ഫ്‌ലൂയിഡില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

സാധാരണ ശ്വാസകോശ രോഗങ്ങളെ കുറിച്ചുള്ള മാത്രമുള്ള അറിവുമാത്രമുള്ള ശാസ്ത്രരംഗത്ത് കൊറോണ വൈറസ് വ്യാപനം വന്‍വെല്ലുവിളി സൃഷ്ടിച്ചെന്നും ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്കു വൈറസ് എങ്ങനെയാണ് കടന്നു ചെല്ലുന്നതെന്നു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പുതിയ പഠനത്തിനു കഴിഞ്ഞതായും പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ശ്വാസം പിടിച്ചു നിര്‍ത്തുന്നതിലൂടെ, വൈറസ് ബാധിച്ച സ്രവകണങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള ഒഴുക്ക് എത്രകണ്ടു വര്‍ധിക്കുന്നുനെന്നും ഇതെങ്ങനെ ശ്വാസകോശത്തില്‍ വൈറസ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു എന്നും പഠനത്തിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

OTHER SECTIONS