തനി നാടൻ കറി ഫ്ലേവർ 'കോണ്ടം' വരുന്നു; പുത്തൻ പരീക്ഷണവുമായി മലേഷ്യൻ കമ്പനി

By Web Desk.05 08 2021

imran-azhar

 

 

കോണ്ടം വ്യവസായത്തിൽ പുത്തൻ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് മലേഷ്യൻ കമ്പനിയായ 'വൺ'. 'പെരിസ കറി' എന്ന വിഭവത്തിന്റെ ഫ്ലേവറുള്ള കോണ്ടമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

 

ജീരകം, മഞ്ഞൾ, കറുവാപ്പട്ട, ഗ്രാമ്പു, കുരുമുളക്, ഇഞ്ചി, ചുവന്ന മുളക് എന്നിവയെല്ലാം ചേരുന്ന എരിവും മധുരവും കലർന്ന ഭക്ഷണപദാർത്ഥത്തിന്റെ രുചിയാണിതിനെന്നും കമ്പനി അവകാശപ്പെടുന്നു.

 

ഓൺലൈൻ വഴി മാത്രമേ ഇവ ഉപയോക്താവിന് വാങ്ങുവാൻ സാധിക്കുള്ളു. ഡ്യൂറെക്സ് എന്ന കമ്പനി വഴുതനയുടെ ഫ്ലേവറിലും, ചിക്കൻ ടിക്ക മസാലയുടെ ഫ്ലേവറിലും കോണ്ടങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്.

 

മാത്രമല്ല മാൻഫോഴ്സ് കമ്പനി ബിരിയാണിയുടെ ഫ്ലേവറിലും ഡ്യൂറെക്സ് എന്ന കമ്പനി ഒരിനം മധുരപലഹാരത്തിന്റെ ഫ്ലേവറിൽ കോഹിനൂർ എന്ന കോണ്ടവും വിപണിയിലെത്തിച്ചിട്ടുണ്ട്.

 

മദ്യത്തിന്റെ രുചി ഇഷ്‌ടപ്പെടുന്നവരെ ആകർഷിക്കാൻ സ്കോച്ച് വിസ്കി ഫ്ലേവറും രംഗത്തുണ്ട്.

 

OTHER SECTIONS