മലബന്ധം ഒഴിവാക്കാൻ മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റി, യുവാവ് മരിച്ചു

By online desk .19 01 2021

imran-azhar

 


ഭോപ്പാൽ : മലബന്ധം ഒഴിവാക്കാനായി മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റിയതിനെ തുടർന്ന് യുവാവ് മരിച്ചു. ഭോപ്പാലിലെ കട്നി ജില്ലയിലാണ് സംഭവം. സുക്രാം യാദവ് എന്ന യുവാവാണ് മരിച്ചത്.

 

ഇയാളുടെ സുഹൃത്തായ വിനോദ് താക്കൂർ ആണ് എയർ കംപ്രസർ ഉപയോഗിച്ച് മലദ്വാരത്തിൽ വായു നിറച്ചാൽ മലബന്ധമൊഴിവാക്കാനാകുമെന്ന് പറഞ്ഞത് . ശേഷം അപകടകരമായ രീതിയിൽ ഇത് ഉപയോഗിക്കുകയായിരുന്നു.

 

സുക്രാമിന്‍റെ മരണത്തെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുക്രാമും വിനോദും ഭരോലി ഗ്രാമത്തിൽ ധാന്യ-സംസ്കരണ യൂണിറ്റിൽ ഒരുമിച്ച് ജോലി ചെയ്ത് വരികയായിരുന്നു.

 

മലബന്ധപ്രശ്നത്തെ കുറിച്ച് സുക്രാം പറഞ്ഞപ്പോൾ ഇതൊഴിവാക്കാൻ എയർ കംപ്രസർ ഉപയോഗിക്കാമെന്ന് വിനോദ് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്നെ കംപ്രസർ ഉപയോഗിച്ച് സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാൻ ശ്രമിച്ചു.

 

ഉടൻ തന്നെ അബോധാവസ്ഥയിലായ സുക്രാമിനെ വൈകാതെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുക്രാമിന്റെ ജീവൻ രക്ഷിക്കാനായില്ല.

 

OTHER SECTIONS