മാമ്പഴക്കാലമെത്തി ..... മാമ്പഴത്തിന് ഗുണങ്ങളേറെ !!!

By BINDU PP.18 May, 2017

imran-azhar

 

 

 

മാമ്പഴക്കാലമെത്തി ..... പഴുത്ത മാങ്ങ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ? എന്നാല്‍ മാമ്പഴം കഴിയ്ക്കുന്നത് വെറുതെ രസത്തിനല്ല. കാരണം മാമ്പഴം കഴിയ്ക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ് ലഭിയ്ക്കുന്നത്.അമിത വണ്ണമുള്ളവര്‍ മാമ്പഴം കഴിയ്ക്കുമ്പോള്‍ ദിവസവും 10 ഗ്രാം വീതം കഴിച്ച് നോക്കൂ. ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. മാമ്പഴമായത് കൊണ്ട് തന്നെ ഇതൊരിക്കലും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ഇല്ല.മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല മാമ്പഴത്തിലെ മാങ്കിഫെറിനും ബയോ ആക്ടീവ് കോംപൗണ്ട്‌സും പ്രമേഹത്തെ ഫലപ്രദമായി തടയുകയും ചെയ്യുന്നു.വിറ്റാമിന്റെ കലവറയാണ് മാമ്പഴം. വിറ്റാമിനും കാല്‍സ്യവും ഇരുമ്പും പൊട്ടാസ്യവും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട.ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യാതൊരു ശങ്കയും കൂടാതെ കഴിയ്ക്കാവുന്ന ഒന്നാണ് മാമ്പഴം. അതുകൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഒരു കാരണവശാലും പേടിയ്‌ക്കേണ്ടതില്ല.ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നത് മാമ്പഴമാണ്. അതുകൊണ്ട് തന്നെ മാമ്പഴം കഴിയ്ക്കുന്നതിലൂടെ ഹോര്‍മോണ്‍ തകരാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിയ്ക്കാം.എന്നാല്‍ മാമ്പഴം പ്രമേഹ രോഗികള്‍ കഴിയ്ക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിയ്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം അധികമായാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും അറിഞ്ഞിരിയ്‌ക്കേണ്ടത് നല്ലതാണ്.

OTHER SECTIONS