സ്ത്രീകളിലെ സ്വയംഭോഗം....അറിയേണ്ടതെല്ലാം

By Anju N P.12 12 2018

imran-azhar

കൗമാര പ്രായം മുതല്‍ കേട്ടും പരിചയിച്ചും വരുന്ന വാക്കുകളാണ് സ്വയംഭോഗം എന്നത്. എന്നാല്‍ പലര്‍ക്കും ഇപ്പൊഴും അതില്‍ സംശയങ്ങളുണ്ടാകാറുണ്ട്. പലരും സ്വയം ഭോഗം തെറ്റാണെന്നാണ് ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ ഏതൊരു പ്രവൃത്തിയേയും പോലെ സ്വയം ഭോഗത്തിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. മാനസിക പിരിമുറുക്കം മുതല്‍ മൂത്രാശയ കാന്‍സറിനെ തടയാന്‍ വരെ സ്വയം ഭോഗത്താല്‍ സാധിക്കുമെന്ന് സാരം..



പലരുടേയും ലൈംഗികതാല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വയംഭോഗത്തെ കാണുന്നത്. ഇക്കാര്യത്തില്‍ സ്ത്രീ- പുരുഷ ഭേദമില്ലെങ്കിലും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നത് കൂടുതലും പുരുഷന്മാരാണ്. അതിനാല്‍ തന്നെ ഇതിന്റെ ഇതിന്റെ ഗുണ ദോഷങ്ങള്‍ കൂടുതലായും ബാധിക്കുന്നത് പുരുഷ്മാരേയുമായിരിക്കും.

 


നിങ്ങളില്‍ മാനസിക സന്തോഷം നല്‍കുന്ന ഒന്നായി ഇത് മാറും. സ്വയംഭോഗം സ്ട്രെസ് കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത് സ്ട്രെസ് കുറയ്ക്കും. പ്രതിരോധശേഷി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ സ്വയംഭോഗസമയത്ത് ഉല്‍പാദിപ്പിക്കപ്പെടും. സ്വയംഭോഗം ചെയ്യുമ്പോള്‍ ഓക്സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് നിങ്ങളെ കൂടുതല്‍ സന്തോഷവതിയാക്കും.



ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്വയംഭോഗം കാരണമാകും. ഇത് സന്തോഷം നല്‍കും. നല്ല ഉറക്കം ലഭിയ്ക്കാനും സ്വയംഭോഗം കാരണമാകും. റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം എന്ന രോഗമുള്ളവര്‍ക്ക് ഇതിനുള്ള പ്രതിവിധിയാണ് സ്വയംഭോഗമെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് നാഡീവ്യൂഹങ്ങളെ സ്വാധീനിയ്ക്കുന്നതാണ് കാരണം. പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും സ്വയംഭോഗം നല്ലതാണ്. ഇത് പെല്‍വിക മസിലുകളെ ശക്തിപ്പെടുത്തും.



രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഇത് നല്ലതാണ്. ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും സ്വയംഭോഗം നല്ലതാണ്. സ്ത്രീകളില്‍ യൂറിനറി ട്രാക്റ്റ് അണുബാധകള്‍ പരിഹരിയ്ക്കാനും സ്വയംഭോഗം സഹായിക്കും. സ്ത്രീകളില്‍ ഇത് ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.



യൂറോജനൈറ്റല്‍ ട്രാക്റ്റിലെ ടോക്സിനുകള്‍ ക്യാന്‍സര്‍ കാരണമാകും. സ്വയംഭോഗം വഴി ഇത്തരം ടോക്സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും. ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സ്വയംഭോഗം സഹായിക്കും. സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുമായിരിക്കും ഇതിന് കാരണം.

 

OTHER SECTIONS