വനിതാദിനത്തോടനുബന്ധിച്ച് ആര്‍ത്തവ മേള

By Subha Lekshmi B R.08 Mar, 2017

imran-azhar

തിരുവനന്തപുരം: ആര്‍ത്തവത്തെ അശുദ്ധിയായും വെറുപ്പോടെയും കാണുന്ന സമൂഹമാണ് നമ്മുടേത്. സമൂഹത്തിന്‍റെ ഈ ചിന്താഗതിക്കെതിരെ അന്താരാഷ്ട്രവനിതാദിനത്തില്‍ഒരു അപൂര്‍വ്വമേള സംഘടിപ്പിക്കപ്പെടുകയാണ്. തലസ്ഥാനനഗരിയിലെ മാനവീയം വേദിയില്‍ മേള ആരംഭിച്ചു കഴിഞ്ഞു. സസ്റ്റെയിനബിള്‍ മെന്‍സ്റ്റുറേഷന്‍കേരള കളക്ടീവ് ആണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ത്തവത്തെ കുറിച്ചുളള ബോധവത്ക്കരണവും ആര്‍ത്തവശുചിത്വത്തെക്കുറിച്ചുളള ബോധനവും മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.തുണികൊണ്ടുളള നാപ്കിന്‍സ്, മെന്‍സ്റ്റുറല്‍ കപ്പുകള്‍ തുടങ്ങിയ പരിസ്ഥിതി സൌഹൃദ സാമഗ്രികളുടെ പ്രദര്‍ശനവും വില്പനയും ഇവിടെ നടക്കുന്നു. സ്കിറ്റുകളും ഉണ്ണിക്കൃഷ്ണന്‍ അവാലസംവിധാനം ചെയ്ത വിമന്‍സെസ് എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവുമുണ്ടാകും. ആര്‍ത്തവം അശുദ്ധിയല്ല മാനവികതയുടെ നിലനില്പിന് അത്യാവശ്യമായ ഒന്നാണെന്ന് ബോധവത്ക്കരിക്കുകയാണ് ഈ മേളയുടെ ലക്ഷ്യം. - See more at: http://www.kaumudiplus.com/specialstories/Mensturation-festival-in-TVM-2017-03-08.php#sthash.swpt6yjN.dpuf

OTHER SECTIONS