മാനസിക രോഗം, കോവിഡിനെക്കാള്‍ മാരകം; ആയുസ് കുറയ്ക്കും!

By Web Desk.18 07 2022

imran-azhar

 

കോവിഡ് തളര്‍ത്തിയത് ശരീരത്തെ മാത്രമല്ല, മനസിനെയുമാണ്. അടച്ചുപൂട്ടലും സാമ്പത്തിക പ്രതിസന്ധിയും മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിച്ചു. മഹാമാരി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, ഉത്കണ്ഠയും വിഷാദവും യഥാക്രമം 28 ശതമാനവും 26 ശതമാനവുമാണ് കൂടിയത്. ഏറ്റവും അധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലാണ് മാനസിക പ്രശ്‌നങ്ങളും വര്‍ദ്ധിച്ചത്.

 

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ബില്യന്‍ മാനസികരോഗം ബാധിതരാണ്. ചികിത്സ സ്വീകരിക്കാതിരുന്നാല്‍ അകാല മരണത്തിലേക്ക് നയിക്കും.

 

ഉത്കണ്ഠയും വിഷാദവുമാണ് ഏറ്റവും അധികം കാണപ്പെടുന്ന മാനസിക പ്രശ്‌നങ്ങള്‍. 2019 ലെ കണക്കുപ്രകാരം 979 ദശലക്ഷം പേരാണ് മാനസിക ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിക്കുന്നത്. അതായത്, ലോകജനതയില്‍ 13 ശതമാനം മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ആരോഗ്യപരിപക്ഷയില്‍ പിന്നോക്കം നില്‍ക്കുന്ന അവികസിത, വികസ്വര രാജ്യങ്ങളിലാണ് മാനസിക രോഗങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്.

 

വിഷാദവും ഉത്കണ്ഠയും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളാണ് പുരുഷന്മാരില്‍ കൂടുതലുള്ളത്. പൊതുവെ പുരുഷന്മാരെക്കാള്‍, സ്ത്രീകളിലാണ് മാനസിക പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്.

 

സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലെയുള്ള ഗുരുതരമായ മാനസിക രോഗങ്ങള്‍ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കും. മാനസികാരോഗ്യം കുറഞ്ഞവര്‍ക്ക് ഹൃദ്രോഗങ്ങളും ശ്വാസകോശരോഗങ്ങളും ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.

 

 

 

 

 

 

OTHER SECTIONS