മാനസിക പിരിമുറുക്കങ്ങൾ അലർജിയ്ക്ക് കാരണമാകുമോ?

By BINDU PP.10 Jan, 2017

imran-azhar

 

 

 

 

നിങ്ങൾ മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണോ ? എല്ലാ സമയങ്ങളിലും അലർജി നേരിടാറുണ്ടോ. പലപ്പോഴും അലർജി എല്ലാവരുടെയും ഉറക്കം ഇല്ലാതാക്കുന്ന ഒരു സംഭവമായി മാറുന്നു.നമുക്കിഷ്ടമുള്ള പലതും നമ്മൾ ത്യജിക്കേണ്ടി വരുന്നു . മാനസിക പിരിമുറുക്കങ്ങൾ പലപ്പോഴും നമ്മളെ മരണത്തിലേക്കുപോലും എത്തിക്കുന്നു. എന്നാൽ പുതിയൊരു ഞെട്ടിക്കുന്ന ഒരു പഠനം കൂടി വന്നിരിക്കുന്നു. മാനസിക പിരിമുറുക്കങ്ങൾ അലർജിക്ക് കാരണമാകുന്നു എന്ന്.

 

പിരിമുറുക്കമുള്ള സാഹചര്യങ്ങളിലാണ് കൂടുതലായി അലർജി വരാനുള്ള സാധ്യത കൂടുതൽ. റിലാക്സേഷനും തന്ത്രങ്ങളും ധ്യാനമൊക്കെ അലർജിയെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ റിലാക്സേഷൻ എടുത്താൽ നമുക്ക് അലർജിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. വിട്ടുമാറാത്ത അലർജിക്ക് പരിഹാരമായി ഇപ്പോൾ പുതിയ വഴികളാണ് പഠനങ്ങളിലൂടെ വന്നിരിക്കുന്നത്. അലർജിയെ ഇനി നമ്മൾ ഭയക്കേണ്ടതില്ല. അലർജി നമ്മളിൽ ഇനി അസ്വസ്ഥമാക്കില്ല .