പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് കൈമാറി.

By S R Krisdhnan.19 Apr, 2017

imran-azhar
 
 
കൊച്ചി : ലയണസ്സ് ബോര്‍ഡ് 318 സിയുടെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ് കൊച്ചിന്‍ ഈസ്റ്റ് ഹാളില്‍ നടത്തിയ പാരാപ്ലീജിയ, അര്‍ബുദ ബാധിതരുടെ സംഗമത്തില്‍ കാലടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പാലിയേറ്റീവ് ആംബുലന്‍സ് കൈമാറി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നസീമ നാസര്‍ പാലക്കാട് എ.ആര്‍ ക്യാമ്പ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസില്‍ നിന്നാണ് ആംബുലന്‍സ് ഏറ്റുവാങ്ങിയത്.  പാരാപ്ലീജിയ രോഗികളുടെയും 
അര്‍ബുദ രോഗികളുടെയും സംഗമം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ലയണസ്സ് ബോര്‍ഡ് 318 സി പ്രസിഡന്റ് അനി മനോജ് അദ്ധ്യക്ഷത വഹിച്ചു.  ഇതുവരെ സൗജന്യമായി 98 ബോണ്‍ മാരോടെസ്റ്റ് നടത്തിയതായും അനി മനോജ് പറഞ്ഞു.  ലയണ്‍സ് എം.സി.സി അമര്‍നാഥ്, അഡ്വ. അബ്രാഹം ജോണ്‍, ഡോ. ജോസഫ് മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

OTHER SECTIONS