മൈഗ്രേന്‍ എന്ന വില്ലന്‍

By Anju N P.07 Aug, 2017

imran-azhar

വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്പോള്‍ തലവേദനകളില്‍ പ്രമുഖനാണ് മൈഗ്രേന്‍ . വളരെ പുരാതനകാലംമുതലെ മൈഗ്രേന്‍ കണ്ടുവരുന്നു. തലയോട്ടിയുടെ പകുതിഭാഗത്തെ ബാധിക്കുന്നതിനാല്‍ ആയുര്‍വേദത്തില്‍ 'അര്‍ധാവഭേദകം' എന്നും ഗ്രീക്കില്‍ 'ഹെമിക്രേനിയ' എന്നും മൈഗ്രേന്‍ അറിയപ്പെടുന്നു. മിക്കപ്പോഴും നെറ്റിയുടെ ഒരുവശത്തുനിന്നാണ് വേദന തുടങ്ങുക. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന്‍ തുടങ്ങും.

വിങ്ങലോടുകൂടിയ വേദന മൈഗ്രേന്റെ പ്രത്യേകതകയാണ്. തലയുടെയോ ശരീരത്തിന്റെയോ ചലനങ്ങള്‍പോലും വേദന കൂട്ടാറുണ്ട്. 'കൊടിഞ്ഞി', 'ചെന്നിക്കുത്ത്' എന്നീ പേരുകളും മൈഗ്രേനുണ്ട്. കാരണങ്ങള്‍ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോചവികാസമാണ് മൈഗ്രേന് പ്രധാനമായും വഴിയൊരുക്കുന്നത്. മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം ഇവയും മൈഗ്രേന് ഇടയാക്കും. അസമയത്തും അധികമായും കഴിക്കുന്ന ഭക്ഷണം, മസാല കൂടിയ ഭക്ഷണങ്ങള്‍, അധിക വ്യായാമം, മാനസികസമ്മര്‍ദം, അധികമായ ലൈംഗികവേഴ്ച, മദ്യപാനം, പുകവലി, മലമൂത്രവിസര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇവ മൈഗ്രേന്‍ വരാന്‍ ഇടയാക്കുന്ന മറ്റു ഘടകങ്ങളാണ്.

 

 • അരസ്പൂണ്‍ ജീരകം, ചെറിയകഷ്ണം ചുക്ക് എന്നിവ പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറിയ ശേഷം കുടിക്കുക.
 • പര്‍പ്പടകപുല്ല് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് വറ്റിച്ച് കഷായമാക്കി രണ്ടുനേരം കഴിക്കുക.
 • ശുദ്ധമായ മഞ്ഞള്‍ പൊടിച്ച് ആവണക്കെണ്ണയില്‍ മിശ്രിതം ചെയ്യുക. വിളക്കു കത്തിക്കാനുപയോഗിക്കുന്ന തിരിയില്‍ മിശണ്രം പുരട്ടുക. ആ തിരി കത്തിച്ച് അത് അണച്ച് കനല്‍രൂപത്തിലാക്കി അതിന്റെ പുക മുകളിലൂടെ വലിച്ചെടുക്കുക. ശമനം കിട്ടും.
 • മഞ്ഞല്‍ കഷ്ണം കത്തിച്ച് അതിന്റെ പുക മൂക്കിലൂടെ വലിച്ചെടുക്കുക.
  പൂവാങ്കുറുന്നല്‍ മൈഗ്രേനു നല്ലതാണ്്. പൂവാങ്കുറുന്നല്‍ പിഴിഞ്ഞെടുത്ത ചാറ് സൂര്യോദയത്തിനു മുന്‍പ് നാലു നാള്‍ തുടര്‍ച്ചയായി നെറ്റിയില്‍ പുരട്ടുക. ഈ ദിവസങ്ങളില്‍ കുളിക്കുകയോ തലയില്‍ വെയിലേല്‍ക്കുകയോ തല വിയര്‍ക്കുകയോ ചെയ്യരുത്. മൈഗ്രേന്‍ ശമിക്കും.
 • ഏലത്തരി, ചന്ദനം, കറുക ഇവ സമാസമം എടുത്ത് മുലപ്പാലിലരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ ആശ്വാസം ലഭിക്കും.
 • രാത്രി അത്താഴത്തിനുശേഷം സ്ഥിരമായി അഞ്ചു മില്ലീലിറ്റര്‍ ബ്രഹ്മി കഴിക്കുന്നത് മൈഗ്രേന്‍ വരുന്നതിനെ തടഞ്ഞുനിര്‍ത്തും.

ശുദ്ധിവരുത്തിയ മൂവില വേര് ചതച്ച് ശുദ്ധമായ തുണിയില്‍ കിഴിക്കെട്ടുക. അതിന്റെ നീരുപിഴിഞ്ഞ് ഉച്ചയ്ക്കു മുമ്പായി മൂക്കിലെ രണ്ടു ദ്വാരങ്ങളിലും നസ്യം ചെയ്യുക. ഒരു പ്രാവശ്യം ചെയ്ത് ശമനമില്ലെങ്കില്‍ ഇത് തുടര്‍ച്ചയായി രണ്ടോ മൂന്നോ ദിവസം ചെയ്യണം. 

 • ശുദ്ധിവരുത്തിയ മൂവില വേര് ചതച്ച് ശുദ്ധമായ തുണിയില്‍ കിഴിക്കെട്ടുക. അതിന്റെ നീരുപിഴിഞ്ഞ് ഉച്ചയ്ക്കു മുമ്പായി മൂക്കിലെ രണ്ടു ദ്വാരങ്ങളിലും നസ്യം ചെയ്യുക. ഒരു പ്രാവശ്യം ചെയ്ത് ശമനമില്ലെങ്കില്‍ ഇത് തുടര്‍ച്ചയായി രണ്ടോ മൂന്നോ ദിവസം ചെയ്യണം. ഫലം ലഭിക്കും.
 • കുന്നിക്കുരുവും കുന്നിയുടെ വേരും ശുദ്ധി വരുത്തി അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ആശ്വാസം നല്‍കും.
 • മല്ലിയില അരച്ച് വെള്ളത്തില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുന്നതു നല്ലതാണ്.
  മൈഗ്രേന്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

 

ഐസ്‌ക്രീം, തൈര്, ഷാര്‍ജഷെയ്ക്ക് പോലുള്ള പാനീയങ്ങള്‍ കഴിക്കരുത്. മാംസം, മദ്യം, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം
ദഹനപ്രക്രിയയെ ബാധിക്കാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ മിതമായ അളവില്‍ മാത്രം കഴിക്കുക.
ഛര്‍ദ്ദി തോന്നുകയാണെങ്കില്‍ പൂര്‍ണമായും ഛര്‍ദ്ദിച്ചു കളയണം
വാഹന യാത്രകള്‍ കഴിവതും ഒഴിവാക്കണം.
മാനസിക പിരിമുറുക്കം തരുന്ന ജോലികളില്‍ നിന്നും താല്‍ക്കാലികമായി മാറി നില്‍ക്കണം. ടെന്‍ഷനും ഉല്‍കണ്ഠയും രോഗം വര്‍ധിപ്പിക്കും.
വെയില്‍ കൊള്ളുന്നത് നന്നല്ല. ചൂട് കുറവുള്ള മുറിയില്‍ വിശമ്രമെടുക്കുകയാവും നല്ലത്.

 

OTHER SECTIONS