മൈഗ്രേയ്‌നും ചെവിയും

By Kavitha J.17 Jul, 2018

imran-azhar

 

തുടര്‍ച്ചയായി ചെന്നിക്കുത്തിന്റെ ശല്യമുള്ളവരില്‍ ചെവി സംബന്ധമായ തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണന്ന് പഠനം. ഇവരില്‍ ചെവിയ്ക്കുള്ളില്‍ മൂളല്‍ ശബ്ദം കേള്‍ക്കുന്ന ടിന്നിടസ് എന്ന തകരാര്‍ അടക്കം ഉള്‍ ചെവിയിലുണ്ടാകുന്ന തകരാറുകള്‍ക്ക് സാധ്യത കൂടുതലാണന്നാണ് ഗവേഷകര്‍ പറയുന്നത്. മൈഗ്രേയ്ന്‍ ഉള്ളവരില്‍ 12.2 ശതമാനമാണ് ചെവി സംബന്ധമായ അസുഖങ്ങള്‍ വരുന്നതിനുള്ള സാധ്യതയെങ്കില്‍ അല്ലാത്തവരില്‍ ഈ സാധ്യത കേവലം 6 ശതമാനത്തോടടുത്ത് മാത്രമാണ്. ഗവേഷകരുടെ കണ്ടെത്തലില്‍ ഉള്‍ ചെവിയിലുള്ള മര്‍മ്മ പ്രധാന അവയവമായ കോക്ലിയാറിനെ ബാധിക്കുന്ന തകരാറുകള്‍ ഇക്കൂട്ടരില്‍ അപകടകരമാം വിധം കൂടുതലാണന്നാണ്. തായ്വാനിലെ ഡാലിന്‍ സു ചി ആസ്പത്രിയിലെ ഗവേഷകനായ ജുഎന്‍-ഹോര്‍ ഹ്വാങ് ഉള്‍പ്പടെയുള്ളവര്‍ കോക്ലിയാര്‍ മൈഗ്രേയ്ന്‍ എന്ന അവസ്ഥയെ പിന്താങ്ങുന്നുമുണ്ട്. ഈ അവസ്ഥയെക്കുറിച്ച് ഒട്ടേറെ സിദ്ധാന്തങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, എല്ലാ ഗവേഷകരും എൈക്യകണ്‌ഠേന അഭിപ്രായപ്പെടുന്നത്, ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത് ശ്രവണ സഞ്ചയത്തിലേക്കുള്ള രക്ത സഞ്ചാരം കുറയുന്നഅവസ്ഥയാണന്നാണ്.

 

OTHER SECTIONS