ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മിഹിര്‍

By Kavitha J.04 Jul, 2018

imran-azhar

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരകാരന്‍ എന്ന സ്ഥാനത്തിനര്‍ഹനായ ഡല്‍ഹി ഉത്തര്‍ നഗര്‍ സ്വദേശി മിഹിര്‍ ജയ്ന്‍ ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പതിനാലുകാരനായ മിഹിറിന്റെ ഭാരം 237 കിലോഗ്രാമായിരുന്നു. ശസ്ത്രക്രിയയെത്തുടര്‍ന്ന് ഭാരം 196 കിലോ ഗ്രാമായി കുറഞ്ഞു. മിഹിറിന്‌റെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത് മിഹിറിനെ ആദ്യം കണ്ടപ്പോള്‍ ശസ്ത്രക്രിയ വിജയിക്കുമെന്ന് പ്രതീക്ഷയില്ല എന്നായിരുന്നു. ജനന സമയത്ത് 2.5 കിലോയായിരുന്ന മിഹിര്‍ അഞ്ചാം വയസെത്തിയപ്പോള്‍ എഴുപതുകിലോയിലെത്തി. എന്നാല്‍ കുംബത്തില്‍ എല്ലാവര്‍ക്കും അമിത വണ്ണം പാരമ്പര്യമായിരുന്ന കൊണ്ട് അന്നത് കാര്യമായെടുത്തില്ല എന്ന് മിഹിറിന്‌റെ അമ്മ പൂജ പറയുന്നു.

 

രണ്ടാം ക്ലാസെത്തിയപ്പോഴേക്ക് വണ്ണം കാരണം നടക്കാന്‍ കഴിയാത്ത അവസ്ഥയെത്തുകയും പഠനം നിര്‍ത്തേണ്ടി വരുകയും ചെയ്തു. ജങ്ക് ഫുഡ് ശീലമാക്കിയ മിഹിറിന് കര്‍ശനമായ ആഹാര നിയന്ത്രണമായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഉതേ തുടര്‍ന്ന് ഭാരം 196 കിലോ ഗ്രാമായി കുറഞ്ഞു. ഇനിയും ഭാരം കുറയണമെങ്കില്‍ ശസ്ത്രക്രിയ മാത്രമാണു വഴിയെന്നു തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ഏപ്രിലില്‍ തിയതി നിശ്ചയിക്കുകയായിരുന്നു. പക്ഷേ, കഴുത്തിലും തൊണ്ടയിലും നാക്കിലും കൊഴുപ്പടിഞ്ഞതിനാല്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണു മിഹിറിനു അനസ്‌തേഷ്യ നല്‍കിയത്. 200 കിലോ ഭാരമുള്ള വ്യക്തിക്കു നല്‍കേണ്ട അനസ്‌തേഷ്യയെക്കുറിച്ചു മാര്‍ഗനിര്‍ദേശങ്ങളില്ലാത്തതും ഡോക്ടര്‍മാര്‍ക്കു വെല്ലുവിളിയായി. രണ്ടര മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയയും ഏറെ ശ്രമകരവും വെല്ലുവിളി ഉയര്‍ത്തുന്നതുമായിരുന്നു. മിഹിറിന് ഇനി പരിശോധനകള്‍ക്ക് വേണ്ടി മാത്രം ആസ്പത്രിയിലേക്ക് എത്തിയാല്‍ മതി. എന്നാല്‍ ആഹാര നിയന്ത്രണം ഇനിയും തുടരും.

OTHER SECTIONS