By online desk .26 06 2020
പാല് ഒരു സമീകൃതാഹാരമാണ്. കാത്സ്യവും പ്രോട്ടീനുമെല്ളാം അടങ്ങിയ ഒന്നാണ് പാല്. കുട്ടികള്‍ക്കേറെ പ്രധാനം. കാരണം ഇതിലെ കാത്സ്യം തന്നെ. എന്നാല്‍, പാലിന് ചില പാര്‍ശ്വഫലങ്ങളുമുണ്ട്, പ്രത്യേകിച്ച് അമിതമാകുമ്പോള്‍. പാല് കിഡ്നിസ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറയുന്നു. കിഡ്നി സ്റ്റോണിന് കാരണങ്ങള്‍ പലതുണ്ട്, ഇതില്‍ ചെറിയ തോതില്‍ പാലും കാരണമാകും. പാല് അമിതമായാലുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ചറിയൂ... വെള്ളം കുടിക്കുന്നത് കുറയുന്നതാണ് കിഡ്നി സ്റ്റോണിനുള്ള ഒരു പ്രധാന കാരണം. വെള്ളം കുറയുമ്പോള്‍ മൂത്രത്തിന്റെ സാന്ദ്രത കൂടുതലാകും. ഇത് കിഡ്നി സ്റ്റോണിന് കാരണമാകും. ശരീരത്തില്‍ നിന്ന് വിയര്‍പ്പിന്റെ രൂപത്തിലോ മറ്റേതെങ്കിലും പ്രവൃത്തികള്‍ കാരണമോ വെള്ളം അമിതമായി നഷ്ടപെ്പടുമ്പോള് ഇതും കിഡ്നി സ്റ്റോണിന് കാരണമാകും.
ശരീരത്തില്‍ കാത്സ്യം ഓക്സലേറ്റ് അമിതമാകുന്നത് കിഡ്നിസ്റ്റോണിനുള്ള കാരണമാകും. ഇതുവഴിയാണ് പാല് ഇതിനൊരു കാരണമാകുമെന്ന് പറയുന്നത്. കാരണം ഇതിലെ കാത്സ്യം തന്നെ കാരണം. പാല് മിതമായി ഉപയോഗിക്കുന്നതുകൊണ്ടു പ്രശ്നമില്ള. എന്നാല്‍, അമിതമായി കുടിക്കുന്നതിലൂടെ ശരീരത്തില്‍ കാത്സ്യം അമിതമാകും ഇത് കിഡ്നി സ്റ്റോണിന് കാരണമാകും. ദിവസവും മിതമായ തോതില്‍ പാല് കുടിക്കുന്നവര്‍ക്ക് കിഡ്നി സ്റ്റോണ്‍ വരാനുള്ള സാദ്ധ്യത കുറവാണ്. അതായത് രണ്ടോ മൂന്നോ ഗ്ളാസ്. എന്നാല്‍, ഇതില്‍ കൂടുതലെങ്കില്‍ കിഡ്നി സ്റ്റോണിനുള്ള സാദ്ധ്യത കൂടുതലാണ്.