മൊഞ്ചാണ് മിഞ്ചി......

By Anju N P.08 Oct, 2017

imran-azhar

 

സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന മിഞ്ചി അഥവ ടോയ് റിങ് ഫാഷന്‍ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. കാല്‍ വിരലില്‍ മിഞ്ചിയണിയുന്ന പെണ്‍കുട്ടികള്‍ ഇന്ന് സര്‍വസാധാരണമാണ്. തമിഴ്നാട്ടുകാര്‍ക്കിടയിലാണ് മിഞ്ചി പതിവ്. കേരളത്തിലെ ബ്രാഹ്മണ സമുദായങ്ങളിലും വിശേഷാഭരണമാണിത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ടീനേജേഴ്സിന് മിഞ്ചി ഫാഷന്‍തന്നെയാണ്. വിവാഹത്തിനുമുമ്പും ശേഷവുമൊക്കെ ഇവര്‍ മിഞ്ചി അണിയുന്നു. മൊട്ടലും മെട്ടി, ബിച്ചിയാ, ജോദാവി തുടങ്ങി മിഞ്ചിയുടെ നാമങ്ങള്‍ ഏറെയാണ്. പ്ലാസ്റ്റിക്കില്‍ തുടങ്ങി സ്വര്‍ണത്തില്‍ വരെ തീര്‍ത്ത മിഞ്ചികളാണ് ഇന്നു വിപണി കീഴടക്കിയിരിക്കുന്നത്.

 


സിംഗിള്‍ റിംഗ്, ഡബിള്‍ റിംഗ്, ഒറ്റക്കല്ലുള്ളവ, മള്‍ട്ടി സ്റ്റോണിലുള്ളത്, പാദസരം ചേര്‍ന്നവ, തൊങ്ങലോടു കൂടിയത്... എന്നിങ്ങനെ നിരവധി തരത്തിലുള്ള മിഞ്ചികള്‍ തിരഞ്ഞെടുക്കാം. വിരലുകളുടെ വണ്ണം അനുസരിച്ചു വലുപ്പം കൂട്ടിയും കുറച്ചും ഇടാനാവും.

 

കാലിലെ രണ്ടാം വിരലില്‍ മാത്രം മിഞ്ചിയിടാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. എന്നാല്‍ വിരലുകളില്ലെല്ലാം മിഞ്ചിയുടെ സൗന്ദര്യം നിറയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്. ഇതിനായി ഒരേ ഡിസൈനിലുള്ള മിഞ്ചികളാണ് പലരും ഉപയോഗിക്കുന്നത്. കാലുകളില്‍ നിറയെ മിഞ്ചി ധരിക്കാന്‍ ഇഷ്ടപ്പടുന്നവരില്‍ ഏറെയും കോളെജ് കുമാരികളാണ്. എന്നാല്‍ എന്നും ധരിക്കാന്‍ പ്ലാസ്റ്റിക് മിഞ്ചികളാണ് സൗകര്യമെന്നു പറയുന്നവരുമുണ്ട്. ധരിക്കുന്ന വസ്ത്രത്തിന്റെ നിറത്തിനോട് യോജിക്കുന്ന മിഞ്ചികളും വിപണിയില്‍ ലഭിക്കും. കടും വര്‍ണങ്ങളിലും ഇളം നിറങ്ങളിലുമുള്ള പ്ലാസ്റ്റിക് മിഞ്ചികള്‍ വാങ്ങാനെത്തുന്നവരില്‍ ഏറെയും ടീനേജ് പ്രായത്തിലുള്ള പെണ്‍കൊടിമാരാണ്.

 

പ്ലാസ്റ്റിക്ക് മിഞ്ചികള്‍ക്ക് 10 മുതല്‍ 80 രൂപ വരെയാണു വില. സില്‍വര്‍ കോട്ടിംഗ് ഉള്ളവ 25 രൂപ മുതല്‍ ലഭ്യമാണ്. ഡിസൈനര്‍ മിഞ്ചികള്‍ക്ക് 50 രൂപയില്‍ കൂടുതല്‍ വില വരും. സിംപിള്‍ മിഞ്ചികളോടാണു ടീനേജേഴ്‌സിനു പ്രിയമെങ്കിലും ആഘോഷവേളകളില്‍ തിളങ്ങാന്‍ പാര്‍ട്ടിവെയര്‍ മിഞ്ചികളും ലഭ്യമാണ്.

 

സിംഗിള്‍ റിംഗിനും സില്‍വര്‍ നിറത്തില്‍ ഒറ്റക്കല്ലിലുള്ളവക്കുമാണ് ഡിമാന്റ്. സിംപിള്‍ മിഞ്ചികളോടാണു ടീനേജേഴ്സിനു പ്രിയമെങ്കിലും ആഘോഷവേളകളില്‍ തിളങ്ങാന്‍ പാര്‍ട്ടിവെയര്‍ മിഞ്ചികളും ലഭ്യമാണ്. ഇവ വിരലുകളുടെ വണ്ണമനുസരിച്ചു വലുപ്പം കൂട്ടിയും കുറച്ചും ഇടാനാവും.

 

OTHER SECTIONS