പനിയ്ക്ക് മുന്കരുതലുമായി മൊബൈൽ ആപ്പ്

By Savitha Vijayan.18 Jul, 2017

imran-azhar

 

 


ആലപ്പുഴ : കേരളത്തിന് ഇത് പനി കാലമാണ്.എന്നാൽ പനിയെ അകറ്റി നിർത്താനുള്ള മുൻകരുതലുകൾ ഇനി സ്മാർട്ട് ഫോണിലും ലഭ്യം. pani egov എന്ന് പേര് നല്കിരിക്കുന്ന ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.മൊബൈൽ ഉള്ള സ്ഥലത്തിന് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലെ അലോപ്പതി,ഹോമിയോ,ഭാരതീയ ചികിത്സ കേന്ദ്രം തുടങ്ങിയവയുടെ വിവരങ്ങളും ആപ്പിൾ നല്കിരിക്കുന്നു.ആലപ്പുഴയിലും കണ്ണൂരിലുമാണ് ആപ്പിന്റെ സേവനം ലഭ്യമാകുക.നാഷണൽ ഇൻഫോമാറ്റിക്സ് കേന്ദ്രത്തിന്റെ കണ്ണൂർ മൊബൈൽ ആപ്പ്ലിക്കേഷൻ വികസന നൈപുണ്യ കേന്ദ്രത്തിന്റെ സഹായത്തോടെ എൻ.ഐ .സി ജില്ലാ കേന്ദ്രം ഡി .എം.ഒ (ഐ.എസ് .എം ),ഡി .എം.ഒ (ആരോഗ്യം),ഡി .എം.ഒ (ഹോമിയോ),എൻ.ഏച്ച് .എം എന്നിവയുടെ സഹകരണത്തോടെയാണ് pani egov വികസിപ്പിച്ചിരിക്കുന്നത്.

OTHER SECTIONS