By sisira.04 03 2021
'മാറ്റം 26ല്‍ നിന്ന് 32 ലേയ്ക്ക്. നിങ്ങള്‍ ഏതാണ് തിരഞ്ഞെടുക്കുക?'ചോദ്യം വലിയ കവിളുകൾ തനിക്കെന്നവകാശപ്പെടുന്ന ഉക്രൈൻ മോഡൽ അനസ്താസിയ പൊക്രെഷ്ചുകിന്റേതാണ്.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അനസ്താസിയ പങ്കുവച്ച പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോസ്മെറ്റിക് സര്‍ജറിക്ക് മുമ്പുള്ള ചിത്രവും പുതിയ രൂപവും പങ്കുവച്ച് ഏതാണ് മികച്ചതെന്നാണ് 32കാരിയായ അനസ്താസിയയുടെ ചോദ്യം.
കവിളുകള്‍ക്കും ചുണ്ടുകള്‍ക്കും മാറ്റം വരുത്താനും വലിപ്പം കൂട്ടാനും നിരവധി കോസ്മെറ്റിക് സര്‍ജറികള്‍ക്ക് അനസ്താസിയ വിധേയയായിരുന്നു എന്നാണ് 'ദ സൺ' റിപ്പോര്‍ട്ട് ചെയ്യുന്നത്.
അനസ്താസിയ മുമ്പുള്ളതിനേക്കാള്‍ എത്രമാത്രം വ്യത്യസ്തയാണെന്ന് കാണിക്കാനാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഫേഷ്യല്‍ ഫില്ലേഴ്സും ബോട്ടോക്സ് ഇന്ജെക്ഷനുകളും അടക്കം പലതരം കോസ്മെറ്റിക് ചികിത്സാ രീതികളാണ് അനസ്താസിയ ചെയ്തത്.
ആറ് വര്‍ഷത്തോളമെടുത്താണ് അനസ്താസിയ ഈ ലുക്കിലേയ്ക്ക് എത്തിയത്. ഇതിനായി ഒന്നര ലക്ഷം ഇന്ത്യന്‍ രൂപയാണ് ഇവര്‍ ചെലവാക്കിയത്.