ഇന്ത്യയില്‍ മോഡേണ വാക്‌സിന് അനുമതി; പ്രതിരോധശേഷി 90 ശതമാനം

By Web Desk.29 06 2021

imran-azhar


ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രിത തോതില്‍ അടിയന്തര ഉപയോഗത്തിനായി മൊഡേണയുടെ കോവിഡ് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിന് അനുമതി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയ്ക്കാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി നല്‍കിയത്.

 

മൊഡേണയുടെ വാക്സിന്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് ഡിസിജിഐയുടെ അനുമതി തേടി സിപ്ല തിങ്കളാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. അംഗീകാര ഉത്തരവ് പ്രകാരം വ്യാപകമായ വാക്സിനേഷന്‍ ആരംഭിക്കും മുമ്പ് വാക്സിന്‍ സ്വീകരിച്ച ആദ്യ 100 പേരുടെ ഏഴ് ദിവസത്തെ സുരക്ഷാ വിലയിരുത്തല്‍ കമ്പനി സമര്‍പ്പിക്കണം.

 

ഫൈസര്‍ വാക്‌സിനൊപ്പം മൊഡേണയുടെ വാക്‌സിനും ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിച്ച മോഡേണക്ക് 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ 12 കോടിയോളം പേര്‍ക്കും ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്തത്.

 

 

 

OTHER SECTIONS