ഉള്ളം കയ്യിലെ മറുകുണ്ടോ....? എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കുക

By Anju N P.17 Aug, 2017

imran-azhar

 


ലക്ഷണശാത്രത്തിലും രേഖാശാസ്ത്രത്തിലും മറുകിന് വലിയ പ്രാധാന്യമുണ്ട്. ശരീരത്തിന്റെ പല ഭാഗത്ത് കാണുന്ന മറുകും ഓരേ ലക്ഷണമാണ്. എന്നാല്‍ ഉള്ളം കയ്യിലെ മറുകിനെ നിസാരമായി കാണരുതെന്നാണു വിശ്വാസം. ഈ മറുകു സൂചിപ്പിക്കുന്നതു നിങ്ങളുടെ ഭാവിയേക്കുറിച്ചു കൂടിയാണ്. ഉള്ളം കയ്യുടെ ഏതുഭാഗത്തു മറുകുണ്ടായാലും അത് അത്ര നല്ല ലക്ഷണമല്ല എന്നു പറയുന്നു. ഇടതു കയ്യുടെ തള്ളവിരലിന്റെ സമീപമാണു മറുകെങ്കില്‍ ഈ വ്യക്തി നല്ല ചിന്തകളില്‍ നിന്നും നല്ല വഴികളില്‍ നിന്നും വ്യതിചലിക്കുമെന്നു പറയുന്നു.

 


കൈയിലെ ജീവിതരേഖയുടെ നടുവിലായി മറുകു വരുന്നതു നല്ലതിനല്ല എന്നു ശാസ്ത്രം. ഇതു ഗുരുതരരോഗങ്ങള്‍ വരുന്നതിനും ഭാഗ്യങ്ങള്‍ ഇല്ലാതാകുന്നതിനും കാരണമാകുമെന്നു കരുതുന്നു.

ആയൂര്‍രേഖയിലാണു മറുക് എങ്കില്‍ ഇവര്‍ക്കു തലവേദന മൈഗ്രേയ്ന്‍ എന്നിവ ഉണ്ടാകും. ഒരിക്കലും ഇവരുടെ തലവേദന മാറില്ല എന്നാണു വിശ്വാസം.


എന്നാല്‍ ഹൃദയരേഖയ്ക്കു നടുവിലായ് മറുകു വരുന്നത് അപകടസൂചനയാണ്. ഈ മറുകുമരണകാരണമായ രോഗങ്ങളിലേയ്ക്കു നയിച്ചേക്കാം.

ഭാഗ്യരേഖയ്ക്കു നടുവിലായി വരുന്ന മറുകു ഭാഗ്യം അവസാനിച്ചു എന്നതിന്റെ സൂചനയാണെന്നാണു വിശ്വാസം.

വിവാഹരേഖയിലാണു മറുക് എങ്കില്‍ പ്രണയതകര്‍ച്ചയ്ക്കും വിവാഹ മോചനത്തിനും കാരണമാകും.

തള്ളവിരലിനു താഴെയായി മറുക് ഉണ്ടെങ്കില്‍ അസന്മാര്‍ഗിക മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നവരായിരിക്കും.

ഉള്ളം കൈയില്‍ ഇടുതുവശത്തായി മറുകുണ്ടെങ്കില്‍ വിവാഹം വൈകിയെ നടക്കു.

മോതിരവിരലിനു താഴെയായി മറുകു കാണപ്പെട്ടാല്‍ അതു നിങ്ങളുടെ ബന്ധത്തെയെല്ലാം മോശമായി ബാധിക്കാന്‍ സാധ്യതയുണ്ട്.