മഴക്കാലത്ത് പഴങ്ങൾ കഴിക്കാം, രോഗത്തെ നേരിടാം !!!

By BINDU PP.02 Jun, 2017

imran-azhar

 

 

 

ഇനി മഴക്കാലം. ആടി തിമിർത്തു പെയ്യുന്ന മഴ മണ്ണിനും മനസിനും കുളിരേകും .... മൺസൂൺ കാലത്ത് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ദഹനക്കേട് അലർജി എന്നിവയ്ക്കും സാധ്യതയുണ്ട്. മഴക്കാലത്ത് ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. മഴക്കാല രോഗങ്ങളെ തടയാൻ കഴിയുന്ന തരത്തിലുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെ‌‌ടുത്തണം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ പഴങ്ങൾക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുണ്ട്. ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന എണ്ണ ധാരാളം അടങ്ങിയ ആഹാരങ്ങളും സ്ട്രീറ്റ് ഫുഡും മഴക്കാലത്ത് ഓഴിവാക്കണം. പകരം ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ ഉള്‍പ്പെ‌ടുത്തണം. രോഗങ്ങൾ ഒഴിവാക്കാൻ മഴക്കാലത്ത് തീർച്ചയായും കഴിക്കേണ്ട ചില പഴങ്ങളിതാ....

 

 

ചെറി പഴം

 

 

മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന ചെറിപഴത്തിന് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. ആന്റിഓക്‌സിഡന്റസ് ധാരളം അടങ്ങിയിരിക്കുന്ന ചെറി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും.

 

പീച്ച്

മഴക്കാലത്ത് കഴിക്കാവുന്ന മറ്റൊരു പഴമാണ് പീച്ച്. വിറ്റാമിന്‍ സി ധാരളം അടങ്ങിയിരിക്കുന്ന പീച്ച് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മഴക്കാലത്തെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ചര്‍മ്മത്തിന് പ്രത്യേക സംരംക്ഷണവും നല്‍കും.

 

ലിച്ചി

 

വിറ്റാമിന്‍ സി ധാരളം അടങ്ങിയിരിക്കുന്ന ലിച്ചി പകര്‍ച്ചവ്യാധികളെ തടയുന്നതിനൊപ്പം പ്രതിരോധ ശേഷി വര്‍ധപ്പിക്കുകയും ചെയ്യും.

 

പ്ലം

 

മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന പ്ലം ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്.ധാരളം ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്.

 

മാതളനാരങ്ങ