ഇരുപത്തിയൊന്നുകാരിക്ക് അമ്മയുടെ ഗർഭ പാത്രം ; രാജ്യത്തെ ആദ്യ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയ വിജയകരം

By Greeshma G Nair.19 May, 2017

imran-azhar

 

 

പൂനൈ : വൈദ്യ ശാസ്ത്ര രംഗത്ത് പുത്തൻ മുന്നേറ്റത്തിന് തുടക്കം .ആദ്യ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയയ്ക്ക് ഇന്നലെ രാജ്യം സാക്ഷിയായി . 21 കാരിയായ മകൾക്ക് മാതൃത്വം അനുഭവിക്കുന്നതിനു വേണ്ടിയാണ്
'അമ്മ തന്റെ ഗർഭ പാത്രം മകൾക്ക് നൽകിയത് .

 

പൂനെ ഗ്യാലക്‌സ് കെയര്‍ ലാപ്രസ്‌കോപ്പി സെന്ററില്‍ നടന്ന ശസ്ത്രക്രിയയില്‍ 12 ഡോക്ടര്‍മാരാണ് പങ്കാളികളാണ്. ഡോ.ഷൈലേഷ് പുന്‍തംബെര്‍കറുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 9.15നാണ് പൂര്‍ത്തിയായത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.


ഗർഭ പാത്രം ഇല്ലാതെ ജനിച്ച യുവതി കുഞ്ഞുങ്ങളെ ദത്തെടുക്കാനോ വാടക ഗര്‍ഭധാരണത്തിനോ തയ്യാറല്ലായിരുന്നു . ഈ സാഹചര്യത്തിലാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കലിനെ കുറിച്ച് അറിഞ്ഞ അവര്‍ ആശുപത്രിയെ സമീപിച്ചത് .'അമ്മയുടെ ഗർഭ പാത്രം മകൾക്ക് യോജിക്കുമെന്ന് ഉറപ്പായതോടെ ശസ്ത്ര ക്രിയയ്ക്ക് തയ്യാറാകുകയായിരുന്നു .

ലോകത്തെ ആദ്യ ഗര്‍ഭപാത്ര ശസ്ത്രക്രിയ നടന്നത് 2013ല്‍ സ്വീഡനിലായിരുന്നു.

 

 


OTHER SECTIONS