പാടത്തും പറമ്പിലും മുട്ടബ്ലിങ്ങ ഉണ്ടോ ? പോക്കറ്റിൽ 9 ദിർഹം

By BINDU PP .30 10 2018

imran-azhar

 

 

പണ്ട്‌ പാടത്തും പറമ്പിലും കിളിർത്ത്‌ വിലയില്ലാതെ കളഞ്ഞ മുട്ടബ്ലിങ്ങ എന്ന ഞൊട്ടാഞൊടിയൻ 10 എണ്ണത്തിന്‌ 9 ദിർഹം. പാടത്തു പറമ്പിലും കാണുന്ന ഈ സാധനത്തിന് ഏറെ ഔഷധഗുണങ്ങളുണ്ട്. ഇത് തിരിച്ചറിയാതെ ഇതിനെ പുറംതള്ളിയവരാണ് കൂടുതലും.

 

ഔഷധഗുണങ്ങള്‍....

 

1. പാകമായ പഴങ്ങള്‍ തിന്നുന്നത് ബുദ്ധിവികാസത്തിനു നന്ന്. അപസ്മാരം ഓട്ടിസം മുതലായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് സ്ഥിരമായി ഇതിന്റെ പഴങ്ങള്‍ കൊടുത്താല്‍ മാറ്റങ്ങള്‍ ദൃശ്യമാകും (പഴയ തലമുറയില്‍ ഇത്തരം രോഗങ്ങള്‍ കറവായിരുന്നു എന്നറിയുക)
2. സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്.
3. കരള്‍ പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു.
4. പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു.
5. മൂത്രസഞ്ചിക്കുണ്ടാകുന്ന പലരോഗങ്ങള്‍ക്കും ഉദാ. Cystitis ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.

 

കടപ്പാട് :ഡോ. എബി അബ്രഹാം. MD (Ay)മെഡിക്കല്‍ ഓഫീസര്‍,
ഗവ. ആയുര്‍വേദ ഡിസ്പന്‍സറി, പായം - കോളിക്കടവ്.

OTHER SECTIONS