അരലക്ഷം പേർ അണിനിരന്ന യോഗ പ്രദർശനം : ഗിന്നസ് റെക്കോർഡ് പ്രതീക്ഷയിൽ മൈസൂർ

By Savitha Vijayan.23 Jun, 2017

imran-azhar

 


മൈസൂർ :നിത്യേന യോഗ ചെയ്യുന്നവർ ധാരാളം ഉണ്ട്.എന്നാൽ യോഗയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയുണ്ടായി.പലയിടങ്ങളിലും യോഗ സംബന്ധിച്ച് വിവിധ പരിപാടികൾ സങ്കടിപ്പിച്ചിരുന്നെങ്കിലും മൈസൂർ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ റോസ് കോഴ്സ് മൈതാനത്ത് സംഘടിപ്പിച്ച യോഗ പ്രദർശനം ലോക ശ്രദ്ധ നേടിരിക്കുകയാണ്.അരലക്ഷംപേർ അണിനിരന്ന പ്രദർശനം ഗിന്നസ്‌ റെക്കോർഡിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ്.എന്നാൽ സ്ഥിരീകരണത്തിനു ഒരാഴ്ച കാത്തിരിക്കേണ്ടി വരും.രാവിലെ അഞ്ചു മുതൽ തന്നെ മൈതാനത്തേക്ക് ആളുകൾ എത്തി തുടങ്ങിരുന്നു.19 യോഗാസനങ്ങൾ ഇവർ ചെയ്തു.പങ്കെടുത്തവർക്ക് ബാർ കോഡുള്ള ടിക്കറ്റുകൾ നല്കിയതിനാല് 54101 പേര് പങ്കെകെടുത്തു എന്ന കൃത്യമായ കണക്കുമുണ്ട്. 50 ലക്ഷം രൂപ ചിലവിൽ നടത്തിയ യോഗ പ്രദർശനത്തിൽ വിദേശികളും പങ്കാളികളായി.
           2015ൽ 35985 പേരെ അണിനിരത്തി രാജ്പധിൽ സംഘടിപ്പിച്ച യോഗ പ്രദർശനമാണ് ഇപ്പോഴുള്ള റെക്കോർഡ്.പ്രദർശനത്തിന്റെ ദ്ര്ശ്യങ്ങൾ ഗിന്നസ് അധികൃതർക്ക് നൽകി.ഇത് ആദ്യമായാണ് ഒരേ സ്ഥലത്തു ഇത്രയധികം ആളുകൾ പങ്കെടുത്ത പ്രദർശനം നടന്നത്.അതിനാൽ യോഗ പ്രദർശനത്തിൽ ഗിന്നസ് പ്രതീക്ഷയിലാണ് മൈസൂർ.

OTHER SECTIONS