By sisira.05 03 2021
ഗർഭകാലം ആഘോഷമാക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച് താരങ്ങൾ. നടി അനുഷ്ക ശർമയുടെയും കരീനകപൂറിന്റെയും ഗർഭകാല വ്യായാമ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതുപോലെ നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന ബോളിവുഡ് ഗായിക നീതി മോഹന്റെ വീഡിയോയും ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നീതി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്. നിറവയറില്‍ വിവിധ വ്യായാമമുറകൾ അഭ്യസിക്കുന്ന നീതിയെ ആണ് വീഡിയോയില്‍ കാണുന്നത്.
ഗർഭകാലത്ത് വളരെ ബുദ്ധിമുട്ടേറിയ വ്യായാമമുറകളാണ് നീതി ചെയ്യുന്നത്. പരിശീലകന്റെ മേൽനോട്ടത്തിലാണ് നീതി വ്യായാമം ചെയ്യുന്നത്. നീതിയുടെ വീഡിയോ വൈറലായതോടെ പ്രോത്സാഹനങ്ങള്‍ അറിയിച്ച് ആരാധകരും രംഗത്തെത്തി.
എന്നാല്‍ പ്രശംസ മാത്രമല്ല വിമർശനങ്ങളും ഗായികയ്ക്കെതിരെ ഉയരുന്നുണ്ട്.ഗർഭകാലത്ത് ഇത്തരം സാഹസികത കാണിക്കരുത് എന്ന അഭിപ്രായമാണ് പലരും രേഖപ്പെടുത്തിയത്. നടൻ നിഹാർ പാണ്ഡ്യ ആണ് നീതി മോഹന്റെ ഭർത്താവ്. 2019 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം.