പെണ്ണിന്റെ അഴക് കൂട്ടാൻ ന്യൂജെൻ ഇയര്‍കഫുകൾ

By BINDU PP.10 Apr, 2017

imran-azhar
 
 
 
 
 
പെൺ ഒരുങ്ങി ഇറങ്ങിയാൽ അവിടെ തോറ്റു  പിന്മാറാനെ എല്ലാവർക്കും  സാധിക്കുകയുള്ളു. കമ്മലിടുന്ന ഭാഗത്ത് നിന്ന് കാതിന്റെ മുകള്‍ ഭാഗം വരെ പടര്‍ന്നു നില്‍ക്കുന്നതും കാതിന്റെ പിറകിലൂടെ അണിയാവുന്നതുമായ ഇയര്‍കഫുകളാണ് വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കാതില്‍ തുളയില്ലാത്തവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇയര്‍ കഫിന്റെ താഴെയും മുകളിലുമായി കാതില്‍ അമര്‍ത്തി പിടിപ്പിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം പ്രസ്സ് ബട്ടണുകള്‍ ഇയര്‍ കഫിനെ ചെവിയില്‍ പതിഞ്ഞിരിക്കാന്‍ സഹായിക്കുന്നു. വസ്ത്രങ്ങള്‍ക്ക് യോജിച്ച ഇയര്‍ കഫുകളും തെരഞ്ഞെടുക്കാവുന്നതാണ്. ചുരിദാറിനും സാരിക്കും സ്റ്റോണ്‍ വര്‍ക്കുള്ളതും ചേരും. ജീന്‍സ്, കുര്‍ത്ത എന്നിവയ്ക്ക് ഒരു വ്യത്യസ്ത ഭാഗം നല്‍കാന്‍ സിംപിള്‍ സ്റ്റാര്‍ ഡിസൈനോ ഡിസൈന്‍ ചെയ്ന്‍ ഹാങ്ങിങ് മോഡലോ ഉപയോഗിക്കാവുന്നതാണ്.
 
പറ്റിപിടിച്ചു നില്‍ക്കുന്ന കമ്മലുകള്‍ ഇഷ്ടമല്ലാത്തവര്‍ക്ക് ഹാങ്ങിങ് ഇയര്‍ കഫുകളുണ്ട്. റിങ് കഫുകളില്‍ ചെറിയ തൂങ്ങലുകളുള്ള ഡിസൈനിനാണ് പ്രിയമേറെയും. സിംപ്ള്‍ റിങ്ങില്‍ തൂങ്ങി കിടക്കുന്ന കുഞ്ഞുനക്ഷത്രവും പൂക്കളുമെല്ലാം ഹാങ്ങിങ് ആഭരണങ്ങളെ വ്യത്യസ്തമാക്കുന്നു. കാതിന്റെ നടുഭാഗത്ത് മാത്രം പിടിപ്പിക്കാവുന്ന ഇയര്‍ കഫുകളുമുണ്ട്. ചിത്രശലഭം, പൂക്കുല, നക്ഷത്ര കൂട്ടം, മാലാഖ ചിറക്, വ്യാളി തുടങ്ങിയവ ഇയര്‍ കഫിലെ ഏറ്റവും പ്രചാരമുള്ള ഡിസൈനുകളാണ്.
 
 
സ്വര്‍ണത്തിലും വെള്ളിയിലും ടൈറ്റാനിയത്തിലും ഗ്ലാസിലും ഇയര്‍കഫുകള്‍ എത്തിയിട്ടുണ്ട്. മെറ്റല്‍വര്‍ക്കില്‍ സ്റ്റോണും ഇനാമല്‍ പെയിന്റും ചേര്‍ന്ന് പല ആകൃതിയിലും വലുപ്പത്തിലും ഇവ ലഭ്യമാണ്. 150 രൂപ മുതല്‍ ഇയര്‍ കഫുകള്‍ വിപണിയില്‍ ലഭിക്കും. ഡിസൈനുകളുടെയും കഫുകളിലെ വര്‍ക്കുകള്‍ക്കും അനുസരിച്ച് വില കൂടും. കല്ലു പതിപ്പിച്ച ഇയര്‍ കഫുകള്‍ക്ക് 600 രൂപ മുതലാണ് വില. മൂന്നോ നാലോ ചെയിനുകള്‍ മാത്രം കഫായി നില്‍ക്കുന്നവക്ക് 250 രൂപ മുതലാണ് വില.

OTHER SECTIONS