ഇക്കാലത്ത് ജലദോഷത്തിനും പനിക്കും പുതിയ വൈറസുകള്‍ കാരണമാകുന്നുവോ?

By Avani Chandra.07 05 2022

imran-azhar

 

അജ്ഞാത വൈറസുകള്‍ കാരണം യുഎഇയില്‍ നിരവധി ആളുകള്‍ക്ക് സമീപ ആഴ്ചകളിലായി ജലദോഷവും പനിയും പിടിപെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആളുകള്‍ക്ക് രോഗബാധ ഉണ്ടാകുന്നതില്‍ കാലാവസ്ഥാ വ്യതിയാനം കാരണമല്ലെങ്കിലും, ഒരാള്‍ക്ക് അസുഖം ബാധിക്കാന്‍ ഇത് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

 

പ്രൈം മെഡിക്കല്‍ സെന്റര്‍ - ബര്‍ഷ ഹൈറ്റ്സിലെ ജനറല്‍ പ്രാക്ടീഷണറായ ഡോ. മരിയ ക്ലാരിസ്സ സാഗുന്‍ പറയുന്നു: ''ഇന്നത്തെക്കാലത്ത് തങ്ങള്‍ രോഗബാധിതരാവുന്നതായി ധാരാളം ആളുകള്‍ മനസ്സിലാക്കുന്നുണ്ട്. പുതിയ വൈറസുകളുമായുള്ള ആദ്യ ഏറ്റുമുട്ടലിന്റെയും ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിന്റെയും ഫലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കോവിഡ്-19, പനി, ജലദോഷം, അലര്‍ജികള്‍ എന്നിവയ്ക്ക് ഓവര്‍ലാപ്പിംഗ് ലക്ഷണങ്ങളും ഉള്ളതിനാല്‍ രോഗത്തിന്റെ കാരണം നിര്‍ണ്ണയിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്'.

 

മികച്ച ചികിത്സ തന്നെയാണ് ഇപ്പോഴും പ്രതിരോധം. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ പനി, ജലദോഷം എന്നിവയുടെ വ്യാപനം തടയുന്നതിനും സഹായിക്കും. മാസ്‌ക് ധരിക്കുക, രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക, വാക്‌സിനേഷന്‍, ഇടയ്ക്കിടെ കൈ കഴുകല്‍ എന്നിവ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

 

''വിവിധ തരത്തിലുള്ള വൈറല്‍ അണുബാധകള്‍ ഉണ്ട്, അവയില്‍ ഇന്‍ഫ്‌ലുവന്‍സ എ, ബി എന്നിവ രോഗത്തിന് കാരണമാകുന്നു. ഇവ പുതിയതൊന്നുമല്ല - കാലാനുസൃതമായി ഇവ പകരുകയും കാലാനുസൃതമായ മാറ്റങ്ങളില്‍ അണുബാധ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് -19 ലോകത്തെ ഭരിക്കുന്നതിനാല്‍, ഈ അണുബാധകളില്‍ പലതും ഞങ്ങള്‍ കണ്ടിട്ടില്ല'- ദുബായിലെ മെഡിയോര്‍ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. പൊന്നുസാമി തമിഴ്വേന്ദന്‍ പറഞ്ഞു.

 

''കോവിഡ് അണുബാധ കുറയുന്നതിനനുസരിച്ച് മറ്റ് വൈറല്‍ അണുബാധകള്‍ പ്രത്യക്ഷപ്പെടുന്നു. എല്ലാ വര്‍ഷവും ഫ്‌ലൂ വാക്‌സിന്‍ എടുക്കുന്നത് ഇന്‍ഫ്‌ലുവന്‍സ തടയാന്‍ സഹായകമാകും. കൊവിഡ്-19 അണുബാധ തടയുന്നതിന് നമ്മള്‍ പിന്തുടരുന്ന അതേ മാര്‍ഗങ്ങളാണ് ഫ്‌ലൂ വൈറല്‍ അണുബാധ തടയാനുമുള്ള വഴികള്‍. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്തുകൊണ്ട് എല്ലാവരും കര്‍ശനമായ കൈ ശുചിത്വം പാലിക്കേണ്ടതുണ്ട്. കോവിഡ് -19 അണുബാധ കുറയുമ്പോഴും നമ്മള്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും തമിഴ്വേന്ദന്‍ പറയുന്നു.

 

കാലാവസ്ഥയില്‍ മാറ്റം വരുമ്പോഴെല്ലാം ക്ലിനിക്കുകളില്‍ രോഗികളുടെ സന്ദര്‍ശനം വര്‍ധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

 

''പനി, മറ്റ് വൈറല്‍ അണുബാധകള്‍ എന്നിവ അടുത്ത കാലത്തായി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. സമീപ മാസങ്ങളില്‍ സാമൂഹിക അകലം കുറഞ്ഞുവെന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. എല്ലാ വര്‍ഷവും ഏപ്രില്‍-മെയ് വരെ ഫ്‌ളൂ സീസണ്‍ നീണ്ടുനില്‍ക്കും. കൂടാതെ, ഇക്കാലത്ത് ആളുകള്‍ കൂടുതല്‍ യാത്ര ചെയ്യുന്നു. ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ തീര്‍ച്ചയായും അണുബാധകളുടെ സംഭവങ്ങളും സങ്കീര്‍ണതകളും കുറയ്ക്കുന്നു, പ്രത്യേകിച്ച് ദുര്‍ബലരായ രോഗികളുടെ ഗ്രൂപ്പുകള്‍ - പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രായമായവര്‍, പ്രമേഹരോഗികള്‍, വിട്ടുമാറാത്ത ശ്വാസകോശ/കരള്‍/വൃക്ക രോഗങ്ങളുള്ള രോഗികള്‍'- പ്രൈം ഹോസ്പിറ്റല്‍ സ്‌പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. ശ്യാം രാജ മോഹന്‍ പറയുന്നു:

 

ഫാസ്റ്റ് ഫുഡുകളുടെ ഉയര്‍ന്ന ഉപഭോഗവും, ഉദാസീനമായ ജീവിതശൈലിയും കാരണം ഈ ദിവസങ്ങളില്‍ രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ പറയുന്നു.

 

ഇബിന്‍ സിന മെഡിക്കല്‍ സെന്റര്‍ - അജ്മാന്‍, മെഡിക്കല്‍ ഡയറക്ടര്‍, സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. ജെന്നി സി ജോണ്‍ പറയുന്നു: ''ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് ഓഫ്ലൈന്‍ ക്ലാസുകളിലേക്കുള്ള മാറ്റം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികമായും മാനസികമായും സമ്മര്‍ദമുണ്ടാക്കുന്നു. ഇപ്പോള്‍ പല കുട്ടികള്‍ക്കും സ്റ്റാമിനയുടെ അളവ് കുറഞ്ഞു, അവരെ എളുപ്പത്തില്‍ ക്ഷീണിപ്പിക്കുന്നു. ഹോം-സ്‌കൂള്‍ സമയത്തെ ക്രമരഹിതമായ ഉറക്കരീതി ഉറക്കക്കുറവിന് കാരണമാകുന്നു, പ്രത്യേകിച്ചും കുട്ടികള്‍ക്കിടയില്‍ സ്‌ക്രീന്‍ എക്സ്പോഷറിന്റെ ബോംബിംഗ് കാരണം. കൂടാതെ, ആന്റിഓക്സിഡന്റുകളോ വിറ്റാമിനുകളോ ഇല്ലാത്ത ജങ്ക് ഫുഡിന്റെ വര്‍ദ്ധിച്ച ഉപഭോഗവും കുറഞ്ഞ ശാരീരിക പ്രവര്‍ത്തനവും ആളുകളുടെ പ്രതിരോധശേഷി കുറയ്ക്കുന്നു.

 

OTHER SECTIONS