രാത്രി വൈകി ആഹാരം കഴിക്കുന്നുവെങ്കില്‍...

By Online Desk .04 07 2019

imran-azhar

 

 

രാത്രി വൈകി ആഹാരം കഴിക്കുന്ന ശീലമെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുക. കാരണം വൈകിയുള്ള ഭക്ഷണ ശീലം പലവിധ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാത്രി എപ്പോഴും എട്ട് മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കുന്നതാണ് ഉത്തമം. രാത്രി കഴിക്കുന്ന ആഹാരം ദഹിച്ചതിനുശേഷം മാത്രം ഉറങ്ങുന്നതാണ് നല്ലത്. രാത്രി എട്ട് മണിക്ക് മുമ്പ് ആഹാരം കഴിച്ചാല്‍ 10 മണിക്ക് ഉറങ്ങാം.


എന്നാല്‍, രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടന്‍ തന്നെ കിടക്കാന്‍ പോയാല്‍ , ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും. ദഹനം ശരിക്ക് നടക്കുകയുമില്ല. ഭക്ഷണം നേരത്തെ കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കത്തിച്ചു കളയുന്നതിനോടൊപ്പം സുഖനിദ്രയും ലഭിക്കും.രാത്രി വൈകി ആഹാരം കഴിക്കുന്ന ശീലമെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുക. കാരണം വൈകിയുള്ള ഭക്ഷണ ശീലം പലവിധ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.


രാത്രി എപ്പോഴും എട്ട് മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കുന്നതാണ് ഉത്തമം. രാത്രി കഴിക്കുന്ന ആഹാരം ദഹിച്ചതിനുശേഷം മാത്രം ഉറങ്ങുന്നതാണ് നല്ലത്. രാത്രി എട്ട് മണിക്ക് മുമ്പ് ആഹാരം കഴിച്ചാല്‍ 10 മണിക്ക് ഉറങ്ങാം.


എന്നാല്‍, രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടന്‍ തന്നെ കിടക്കാന്‍ പോയാല്‍ , ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും. ദഹനം ശരിക്ക് നടക്കുകയുമില്ല. ഭക്ഷണം നേരത്തെ കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കത്തിച്ചു കളയുന്നതിനോടൊപ്പം സുഖനിദ്രയും ലഭിക്കും.


രാത്രിയിലുള്ള ആഹാരം എപ്പോഴും ലഘുവായിരിക്കണം. രാത്രി വൈകി വയര്‍ നിറച്ച് ആഹാരം കഴിക്കുന്നത് നന്നല്ല. പാതിവയര്‍ എന്നതാണ് കണക്ക്. രാത്രി എട്ട് മണിക്കുശേഷം ആഹാരം കഴിക്കേണ്ടി വന്നാല്‍ വളരെ ലഘുവായി മാത്രം കഴിക്കുകയോ അല്ലെങ്കില്‍ പഴങ്ങളും സാലഡും മാത്രം കഴിക്കുകയോ ആണ് നല്ലത്. രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വയറുനിറച്ച് കൊഴുപ്പും മധുരവും കൂടുതലായി കഴിച്ചാല്‍ കരളില്‍ കൊളസ്‌ട്രോള്‍ കൂടുതലായി ഉണ്ടാവുകയും ഫാറ്റിലിവറിനും അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകാം. രാത്രി ഭക്ഷണം കഴിച്ച ശേഷം ഉടന്‍ ടിവിയുടെയോ, കമ്പ്യൂട്ടറിന്റേയോ മുന്നില്‍ പോയിരിക്കുന്നത് ഒഴിവാക്കുക. ഇപ്രകാരം ചെയ്യുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം

OTHER SECTIONS