നിപ വൈറസ്; ആദ്യം കണ്ടെത്തിയത് മലേഷ്യയില്‍

By Anju N P.21 May, 2018

imran-azhar


നിപ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്. 1998-ല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഇത് കണ്ടെത്തിയത്.രോഗം കണ്ടെത്തിയെ കാംപുങ് സുഗാംയ് നിപ മേഖലയുടെ പേരിലാണ് പിന്നീട് വൈറസ് അറിയപ്പെട്ടത്. അന്നത്തെ സംഭവത്തില്‍ നൂറിലധികം ആളുകളാണ് മരിച്ചത്. പന്നികളിലൂടെയായിരുന്നു ഈ വൈറസ് പകര്‍ന്നത്.പിന്നീട് കംബോഡിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു.

 

 2004 -ല്‍ നിപ ബംഗ്ലാദേശിലുമെത്തി. റ്റീറോപ്പസ് വിഭാഗത്തില്‍പെട്ട വവ്വാലുകള്‍ കടിച്ച ഈത്തപ്പഴങ്ങളില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് അന്നത്തെ പഠനങ്ങളില്‍ കണ്ടെത്തി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ തീവ്ര പരിചരണ യൂണിറ്റില്‍ പരിപാലിക്കുകയാണ് പോംവഴി. വൈറസ് ശരീരത്തില്‍ കടന്നാല്‍ അഞ്ചുമുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണം കണ്ടുതുടങ്ങും.

 

നിപ വൈറസിനെതിരേ മരുന്നില്ല. എന്നാല്‍ മറ്റേതു വൈറസ് രോഗത്തെയും പോലെ സ്വയം നിയന്ത്രിത രോഗമാണ്

 

ലക്ഷണങ്ങള്‍


പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം

 

മുന്‍കരുതല്‍


രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്‌കും ധരിക്കണം. കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം.

 

പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം.

 

OTHER SECTIONS