സ്പാകളും ആയുർവേദ സ്ഥാപനങ്ങളും തുറക്കാം: കടകംപള്ളി സുരേന്ദ്രൻ

By sisira.08 01 2021

imran-azhar

 

കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

 

കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുൻകരുതലുകളും സ്ഥാപനങ്ങൾ സ്വീകരിക്കണം.

 

കൊവിഡ് പശ്ചാത്തലത്തിൽ വിനോദസഞ്ചാരമേഖലയുടെ പ്രവർത്തനം സംബന്ധിച്ച് നിലവിലുള്ള സർക്കാർ മാർഗരേഖകൾ പൂർണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

OTHER SECTIONS