പാര്‍ശ്വഫലമില്ലാതെ തൈറോയ്ഡിനെ പ്രതിരോധിക്കാം....

By anju.31 10 2018

imran-azharപലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്. കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി ഇത് കൃത്യമായ രീതിയില്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ചാല്‍ തൈറോയ്ഡ് ആരോഗ്യം കൃത്യമായി നില നില്‍ക്കും. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാല്‍ ഇത് തൈറോയ്ഡ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവും കൂടുതലുമെല്ലം പ്രശ്‌നകാരണമാകും. കൂടിയാല്‍ഹൈപ്പര്‍ തൈറോയ്ഡിനും, കുറഞ്ഞാല്‍ ഹൈപ്പോ തൈറോയിഡും കാരണമാകുക മാത്രമല്ല, ശരീരത്തെ പല തലത്തിലുള്ള രോഗങ്ങളിലേക്കും നയിക്കാം.
ഒരിക്കല്‍ മരുന്ന് ശീലിച്ചാല്‍ പിന്നെ ആജീവനാന്തകാലം മരുന്നു കഴിക്കേണ്ടി വരുമെന്നാതാണ് തൈറോയ്ഡിന്റെ ചികിത്സാരീതി.
എന്നാല്‍, തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഗൃഹ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...


തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ആരോഗ്യഗുണങ്ങളേറെയുള്ള സവാള. ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡുകള്‍ക്ക് ഒരുപോലെ പ്രതിരോധിക്കാന്‍ ചുവന്ന നിറത്തിലെ സവാളയ്ക്ക് കഴിയും.
കടുത്ത നിറത്തിലുള്ളതോ, ചുവന്ന നിറത്തിലുള്ളതോ ആയ സവാളയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ചികിത്സയ്ക്ക് ഉത്തമം. ചുവന്ന സവാളയില്‍ ഫോസ്‌ഫോറിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൃത്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിച്ച് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു.


. സവാള പച്ചയ്ക്ക് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്‌ന പരിഹാരത്തിന് ഉത്തമമാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനൊപ്പം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് ഇതിലെ ക്വര്‍സെറ്റിനിന്‍ എന്ന പ്രത്യേക ഘടകം സഹായകമാണ്. ഫൈറ്റോകെമിക്കലുകളും ഇതിന് പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നതുണ്ട്.


. പച്ച സാവളയുടെ നീര് അടിച്ചെടുക്കുക. ഈ നീര് കഴുത്തില്‍ പ്രത്യേകിച്ച് തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്ത് നല്ലതുപോലെ തേയ്ച്ച് പതുക്കെ മസാജ് ചെയ്യുക. രാത്രി കിടക്കാന്‍ നേരം തേയ്ച്ച്, രാവിലെ കഴുകുന്നതാണ് ഉത്തമം. സവാളയിലെ ഫോസ്‌ഫോറിക് ആസിഡ് ചര്‍മ സുഷിരങ്ങളിലൂടെ ചര്‍മ്മത്തിനുളളിലേയ്ക്ക് കടന്ന് തൈറോയ്ഡ് ഗ്രന്ഥിയുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു.


. സവാള കൊണ്ടു കഴുത്തില്‍ മസാജ് ചെയ്യുന്നതും പ്രശ്‌ന പരിഹാരത്തിന് സഹായകമാണ്. സവാള രണ്ടായി മുറിച്ച് സര്‍ക്കുലാര്‍ രീതിയില്‍ പതുക്കെ മസാജ് ചെയ്യുക. ഇപ്രകാരം അര മണിക്കൂറോളം നേരം മസാജ് ചെയ്യുക.


. കാലിനടിയിലൂടെ സവാള നീര് ശരീരത്തിലേയ്ക്ക് പ്രവേശിപ്പിച്ചും പ്രശ്‌ന പരിഹാരം കണ്ടെത്താം. കാലിനടിയില്‍ സവാള നീര് തേയ്ക്കുക. കാലിനടിയിലൂടെ സവാളയുടെ ഗുണങ്ങള്‍ പെട്ടെന്ന് തന്നെ രക്തത്തിലേയ്ക്ക് കടക്കും. രാത്രി കിടക്കാന്‍ നേരം സവാള വൃത്താകൃതിയില്‍ കഷ്ണമാക്കി മുറിച്ച് കാലിനടിയില്‍ വച്ച് സോക്‌സിട്ട് കിടന്നുറങ്ങുക. ഇതും തൈറോയ്ഡ് പ്രശ്‌നങ്ങളെ പരിഹരിക്കും.

 

OTHER SECTIONS