ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുകളും ആയുസ് കുറയ്ക്കും

By online desk .26 06 2020

imran-azhar

 

 

ന്യൂജനറേഷന്‍ ലിസ്റ്റില്‍ നിന്നു പുറത്തായേക്കുമെന്നു കരുതി ഇരുപത്തിനാലു മണിക്കൂറും തലയും കുമ്പിട്ട് മൊബൈല്‍ ഫോണിലേക്ക് നോക്കി ഇരിക്കിക്കുന്നവരും അല്ലെങ്കില്‍ മണിക്കൂറുകള്‍ നീളുന്ന ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുമായി കഴിയുന്നവര്‍ ഒന്ന് ശ്രദ്ധിക്കൂ... മണിക്കൂറുകളോളം മൊബൈല്‍ മെസേജിങ്ങും ചാറ്റിങ്ങുമെല്‌ളാം ചെയ്യുന്നവരുടെ ആയുസ്‌സ് മറ്റുള്ളവരേക്കാള്‍ കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നു. മെസേജ് ചെയ്യുമ്പോഴും ഇ-മെയിലുകള്‍ ചെക്ക് ചെയ്യുമ്പോഴുമെല്‌ളാം സ്വാഭാവികമായി വരുന്ന വളഞ്ഞു കുത്തിയുള്ള ഇരുപ്പാണത്രേ ഇവരുടെ ആയുര്‍ദൈര്‍ഘ്യത്തെ കുറക്കുന്നത്. യു.കെയിലെ യുണൈറ്റഡ് ചിറോപ്രാക്റ്റിക് അസോസിയേഷനാണ് മൊബൈലിന്റെ ടാബ്‌ളറ്റുകളുടെയുമെല്‌ളാം അമിതോപയോഗം ആരോഗ്യത്തെ നശിപ്പിക്കുമെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചത്.

 

മൊബൈലില്‍ മെസേജുകള്‍ അയക്കുമ്പോഴും ഇ-മെയില്‍ ചെക്ക് ചെയ്യുമ്പോഴും ചാറ്റ് ചെയ്യുമ്പോഴും വീഡിയോ ഗെയിം കളിക്കുമ്പോഴുമെല്‌ളാം തലകുമ്പിട്ടു വളഞ്ഞിരിക്കുന്നവര്‍ക്ക് ശരിയായ രീതിയില്‍ ശ്വാസോച്ഛ്വാസം പോലും ചെയ്യാന്‍ കഴിയില്‌ള. അതിനൊപ്പം വാരിയെല്‌ളുകള്‍ക്ക് ശരിയായ രീതിയില്‍ അനങ്ങാന്‍ കഴിയാത്തതിനാല്‍ ഹൃദത്തിന്റെയും ശ്വാസകോശത്തിന്റെയും മറ്റും പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ചെയ്യും. ആദ്യമൊന്നും ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടിലെ്‌ളന്നും ഇതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ആഴം മനസ്‌സിലാക്കാന്‍ കഴിയിലെ്‌ളന്നും യു.സി.എ. എക്‌സിക്യൂട്ടീവ് മെമ്പര്‍ എസ്‌ടെലേ്‌ള സോണര്‍ മോഗന്‍ പറയുന്നു. ചെറിയ വേദനകളായിരിക്കും ആദ്യം അനുഭവപെ്പടുക. കുറച്ചു സമയത്തിനകം ആശ്വാസം ലഭിക്കുന്നതു കൊണ്ട് അതിനെ കാര്യമായി കാണുകയുമില്‌ള. പിന്നെയും വര്‍ഷങ്ങള്‍ കഴിയുമ്പോഴായിരിക്കും മുമ്പ് ചെയ്ത മെസേജുകളുടെയും ചാറ്റിങ്ങിന്റെയുമെല്‌ളാം യഥാര്‍ത്ഥ ഫലം കിട്ടുക എന്നര്‍ത്ഥം. അമിതവണ്ണം മുതല്‍ ഹൃദ്രോഗം വരെയുള്ള അസുഖങ്ങളായിരിക്കും ഭാവിയില്‍ അവരെ കാത്തിരിക്കുന്നത്.

 

ഇരുന്ന് ജേലി ചെയ്യുന്നവര്‍ക്കിടയില്‍ മുമ്പും ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ റിപേ്പാര്‍ട്ട് ചെയ്തിരുന്നുവെങ്കിലും മൊബൈലുകളും ടാബ്‌ളറ്റുകളും ലാപ് ടോപ്പുകളുമെല്‌ളാം പ്രചാരത്തിലായതോടെ ഇത്തരം പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് എസ്‌ടെലേ്‌ള പറയുന്നു. മൊബൈലുകള്‍ കണ്ണിനു നേരം പിടിച്ച് ഉപയോഗിക്കുന്നതും ഇരിപ്പിന്റെ രീതി മാറ്റുന്നതും ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപെ്പടുമ്പോള്‍ മുതല്‍ ചികിത്സ തുടങ്ങുന്നതുമെല്‌ളാമാണ് ഇതിനു പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

 

OTHER SECTIONS