OTHER

പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ നൂതന കാത്ത്‌ലാബ് സജ്ജമാകുന്നു

കണ്ണൂര്‍; കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ 5.5 കോടി രൂപ ചെലവഴിച്ച് നൂതന കാത്ത്‌ലാബ് സജ്ജമാകുന്നു. മെഡിക്കല്‍ കോളേജിലുള്ള രണ്ട് കാത്ത് ലാബുകള്‍ക്ക് പുറമേയാണ് പുതിയ നൂതന കാത്ത്‌ലാബ് സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം കാത്ത്‌ലാബ് പ്രൊസീജിയറാണ് ഇതുവരെ പരിയാരത്ത് നടത്തിയിട്ടുള്ളത്. കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ സര്‍വേ പ്രകാരം കാത്ത്‌ലാബ് പ്രൊസീജിയര്‍ നടത്തിയ ആശുപത്രികളില്‍ ഇന്ത്യയില്‍ നാലാമത്തേയും കേരളത്തില്‍ ഒന്നാമത്തേയും സ്ഥാനമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനുള്ളത്. മൂന്ന് ഷിഫ്റ്റടിസ്ഥാനത്തിലാണ് കാത്ത് ലാബ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.

ഭക്ഷണം കഴിച്ച് കുറച്ച് സമയത്തിനുള്ളില്‍ വയറുവേദന അനുഭവപ്പെടുന്നുവെങ്കില്‍...

വയറുവേദനയെന്ന് പറയുമ്പോള്‍ അത് നിസാരമാക്കുന്നവരാണ് നമ്മളില്‍ പലരും പച്ചമാങ്ങ കഴിച്ചശേഷം തണുത്തവെള്ളം കുടിച്ചത് കൊണ്ടാണെന്നും, ഒരുപാട് പച്ചചക്ക കഴിച്ചത് കൊണ്ടാണെന്നും, വെള്ളം കുടിക്കാത്തത് കൊണ്ടാണെന്നും തുടങ്ങി സ്വയം നിരത്തുന്ന കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍, ചെറിയ ഒരു വയറുവേദനയെ പോലും നിസ്‌സാരമാക്കി കാണരുതെന്ന് പഠനങ്ങള്‍ പറയുന്നു. വയറു വേദന കുഞ്ഞുങ്ങള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും അതിന്റേതായ പ്രാധാന്യത്തോടെ തന്നെയാണ് കാണെണ്ടതെന്ന് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചിലര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാറുണ്ട്. അതിനെപ്പോലും അവഗണിക്കരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

സൈനസൈറ്റിസിന്റെ കാരണവും പ്രതിവിധിയും

തലവേദനയും മൂക്കടപ്പും വിട്ടുമാറാത്ത അവസ്ഥയെ അഭിമുഖീകരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ സൈനസൈറ്റിസിന്റെ പിടിയിലാണ് എന്ന് പറയാം. സാധാരണ പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന രോഗാവസ്ഥയാണിത്. മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍. വായുനിറഞ്ഞ ഈ അറകളുടെ രൂപവും വലിപ്പവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇവയുടെ വലുപ്പചെറുപ്പമനുസരിച്ച് ഉണ്ടാകുന്ന അസുഖമാണ് സൈനസൈറ്റിസ്. സൈനസ് അറകളില്‍ അണുബാധ മൂലം കഫവും പഴുപ്പും കെട്ടി നില്‍ക്കുന്നതാണ് സൈനസൈറ്റിസിന് കാരണമാകുന്നത്. ശ്വസനവായുവിന് ആവശ്യമായ ഈര്‍പ്പം നല്‍കുന്നത് സൈനസ് അറകളാണ്. ഈ അറകള്‍ സൂക്ഷ്മ ദ്വാരങ്ങളിലൂടെയാണ് മൂക്കിലേക്ക് തുറക്കപ്പെടുന്നത്. ജലദോഷം, അലര്‍ജി, വൈറസ് എന്നിവ കാരണം മൂക്കിനുള്ളിലെ ഈ ചര്‍മ്മത്തിന് നീര് വയ്ക്കുന്നതിനോടൊപ്പം ദ്വാരങ്ങള്‍ ചെറുതാകുന്നതും സൈനസൈറ്റിസിന് കാരണമാകുന്നു.

രാവിലെ പതിവായി തലവേദനയെങ്കില്‍?

രാവിലെയുള്ള തലവേദന പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ജോലിഭാരം, അമിത സമ്മദ്ദം, ഉറക്കമില്ലായ്മ തുടങ്ങി തലവേദനയുടെ കാരങ്ങള്‍ നിരവധിയാണ്. എന്നാല്‍, സ്വാഭാവികമാണെങ്കില്‍ പോലും പതിവായി തലവേദനയുണ്ടെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്ന്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ നിസാരമായി കണ്ട് തള്ളിക്കളയരുത്. കാരണം ചിലപ്പോള്‍ മസ്തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിച്ചു തുടങ്ങി എന്നതിന്റെ സൂചനയാകാം ഇത്. കഫൈന്‍ ഉല്‍പ്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നവര്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകും.

ശാരീര വേദനയെ അകറ്റി സുഖനിദ്രയ്ക്ക്

നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും ഏറെ ഉത്തമമായ വസ്തുക്കളാണ് ഇഞ്ചി, മഞ്ഞള്‍, തേങ്ങാപ്പാല്‍ എന്നിവ. ഒരു ചെറിയ കഷ്ണം ഇഞ്ചി, മഞ്ഞള്‍, ഒരു സ്പൂണ്‍ തേന്‍, ഒരു കപ്പ് തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത മിശ്രിതമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇഞ്ചിയും മഞ്ഞളും ചതച്ചോ അലെ്‌ളങ്കില്‍ പൊടിച്ചോ ഉപയോഗിക്കണം. ഈ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്താണെന്ന് അറിയൂ... ആര്‍ത്തവസമയത്തുണ്ടാകുന്ന വേദനയ്ക്ക് പരിഹാരം കാണാന്‍ ഈ പാനിയം ഉത്തമമാണ്. വയറ്റില്‍ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ദഹനപ്രശ്‌നങ്ങള്‍ക്കും വളരെ ഫലപ്രധമായ ഒന്നാണ് ഇത്. ശരീര വേദനയ്ക്കും അള്‍സറിനും ശരീരത്തിലെ കോശങ്ങളുടെ നാശത്തെ ചെറുക്കാനും ഈ പാനീയം സഹായിക്കും.

Show More