വേദനാസംഹാരികള്‍ ഉപയോഗിക്കുമ്പോള്‍

By online desk.16 Apr, 2018

imran-azhar

 
ചെറിയ തലവേദനയ്ക്കും ജലദോഷത്തിനും വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് നമ്മളില്‍ പലരുടെയും ശീലമാണ്. ഇത് പലപ്പോഴും താല്‍ക്കാലികമായ ആശ്വാസം നല്‍കും.എന്നാല്‍, താല്‍ക്കാലിക ഫലത്തേക്കാളേറെ പാര്‍ശ്വഫലമാണ് അധികമായി നല്‍കുക. സ്വയം ചികിത്സയായ പെയിന്‍ കില്ലറുകളുടെ ഉപയോഗം ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇവ ആദ്യം നാഡീവ്യവസ്ഥയെ തകരാറിലാക്കും. ഇവ അധിവേഗത്തില്‍ തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ വിവിധ അവയവങ്ങളിലെത്തിക്കുന്ന നാഡികള്‍ക്കേല്‍ക്കുന്ന ചെറിയ തകരാറ് പോലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകാറുണ്ട്.


വേദനാസംഹാരികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഹൃദയാരോഗ്യത്തെയാണ് എന്നാണ് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നത്. വേദനാസംഹാരികള്‍ നിരന്തരം ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത മൂന്ന് മടങ്ങ് കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ തന്നെ നേരിട്ട് രക്തത്തില്‍ കലരുന്ന തരത്തിലുള്ള പെയിന്‍ കില്ലറുകള്‍ കഴിക്കുന്നവരില്‍ ഇത്തരം സാദ്ധ്യത ഏഴ് മടങ്ങാണ്.