ദിവസവും പപ്പായക്കുരു ശീലമാക്കിയാല്‍

By online desk.14 04 2019

imran-azhar


പ്രകൃതിദത്തമായ ഗുണസമൃദ്ധിയുള്ള ഫലമാണ് പപ്പായ. ഔഷധഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകില്ലാത്ത പപ്പായക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപെ്പട്ടതാണ്. കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് പപ്പായ ഉപയോഗിക്കാം. ലിവര്‍ സിറോസിസിനെ പ്രതിരോധിക്കാന്‍ പപ്പായയുടെ കുരുവിനു സാധിക്കുമെന്നാണ് പുതിയ ചില പഠനങ്ങളില്‍ പറയുന്നത്. പ്രോട്ടീന്‍ ഏറെ അടങ്ങിയിട്ടുള്ള പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കും.

ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനും ലുക്കീമിയ, ശ്വാസകോശ കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും. അതിനാല്‍ തന്നെ ദിവസവും പപ്പായക്കുരു ശീലമാക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

OTHER SECTIONS