പാരസെറ്റമോള്‍ ഗുളിക കഴിച്ചാല്‍ ബൊളീവിയന്‍ ഹെമറേജിക് ഫീവര്‍ ഉണ്ടാകും

By Abhirami Sajikumar.27 Feb, 2018

imran-azhar

പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ടെന്നും ഇതാണ് രോഗത്തിലേക്കു നയിക്കുന്നതെന്നും പറഞ്ഞ് വാട്‌സ്ആപ് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന്റെ സത്യാവസ്ഥ വിശദമാക്കുകയാണ് ഇന്‍ഫോക്ലിനിക്കിലൂടെ ഡോ. ഷിംന അസീസ്, ഡോ. നെല്‍സണ്‍ ജോസഫ്, ഡോ. പി. എസ് ജിനേഷ് എന്നിവര്‍


C8H9NO2 എന്ന രാസവസ്തുവാണ് അസെറ്റമിനോഫെന്‍ അഥവാ പാരസെറ്റമോള്‍. പനിയുള്ളവരിലെ ശരീര താപനില കുറക്കുക, ശരീര വേദന മാറ്റുക എന്നതൊക്കെയാണ് ടിയാന്റെ ജോലി. C8H9NO2 തന്മാത്രകള്‍ മാത്രമായി ഗുളികകള്‍ ഉണ്ടാക്കാനാവില്ല. അതിനാല്‍ ഇതിനോടൊപ്പംഉപാപചയങ്ങള്‍ ചേര്‍ത്ത് ഖര രൂപത്തില്‍ ഉള്ള പൊടി ഉണ്ടാക്കുന്നു. അതിന് ശേഷം അതിന് ഗുളികയുടെ രൂപം നല്‍കുന്നു. ഈ പ്രക്രിയകള്‍ക്കിടയില്‍ നിരവധി സുരക്ഷാ പരിശോധനകള്‍ നടക്കേണ്ടതുണ്ട്.

ജീവനുള്ള കോശത്തില്‍ മാത്രം വിഭജിക്കാനും ജീവലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ളവരാണ് വൈറസുകള്‍ എന്നറിയാമല്ലോ. അവ നിര്‍ജ്ജീവമായ പാരസെറ്റാമോള്‍ ഗുളികയില്‍ അധികകാലം അതിജീവിക്കില്ല എന്ന് നമുക്കറിവുള്ളതാണ്.