ആസ്തമക്ക് മരുന്നന്നായി പാഷന്‍ഫ്രൂട്ട്

By Abhirami Sajikumar.11 Mar, 2018

imran-azhar

 

കേരളത്തില്‍ സുലഭമായി കണ്ടു വരുന്ന പാഷന്‍ഫ്രൂട്ട് ആസ്തമാ രോഗികളിലുണ്ടാകുന്ന കഫകെട്ടിനും വലിവിനും ആശ്വാസം പകരുമെന്ന് പഠന റിപ്പോര്‍ട്ട് .ജേണല്‍ ന്യൂട്രീഷന്‍ റിസര്‍ച്ച്‌ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈക്കാര്യം പറയുന്നത്. ഇത് കൂടാതെ രക്തസമ്മര്‍ദം നിയന്ത്രിക്കാനും പാഷന്‍ഫ്രൂട്ടിന് കഴിയുമെന്ന് വ്യക്തമായിട്ടുണ്ട്.

പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണഫലങ്ങളെക്കുറിച്ച്‌ നടത്തിയ ഗവേഷണത്തിന്‍റെ ഭാഗമായി പഠന വിധേയരാക്കിയവരില്‍ അഞ്ചിലൊരാള്‍ മാത്രമാണ് പാഷന്‍ഫ്രൂട്ടില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഔഷധഘടകം ഉപയോഗിച്ചിട്ടും വലിവിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്.ആസ്തമയെയും അമിതരക്തസമ്മര്‍ദ്ദത്തെയും ഫലപ്രദമായി നേരിടാം പാഷന്‍ഫ്രൂട്ട്   ഉപയോഗിച്ച്,  ദോഷഫലങ്ങള്‍ ഇല്ലാതെ.